കൊച്ചി: സര്‍ക്കാറിെൻറ രണ്ടാം ഭരണവര്‍ഷത്തില്‍ സംസ്ഥാന ലഹരിവർജന മിഷന്‍ വിമുക്തിയുടെ ഭാഗമായി ജില്ലയിലെ എക്‌സൈസ് വകുപ്പില്‍ വന്‍ നേട്ടം. രണ്ടുവര്‍ഷത്തില്‍ നടന്ന 31,443 റെയ്ഡിൽ 3541 അബ്കാരിക്കേസ്, 1208 എന്‍.ഡി.പി.എസ് കേസ്, 7364 കോട്പ ആക്ട് കേസ് കണ്ടെത്തുകയും 4782 പ്രതികളെ അറസ്റ്റും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയതില്‍െവച്ചേറ്റവും കൂടുതല്‍ എം.ഡി.എം.എ (5.05 കിലോ) പിടികൂടിയതുവഴി ജില്ലയിലെ എക്‌സൈസ് എന്‍ഫോഴ്സ്മെൻറ് ആൻറി നാർകോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് രാജ്യത്തെ മറ്റുപ്രമുഖ ഏജന്‍സികള്‍ക്ക് കഴിയാത്ത നേട്ടം കൈവരിച്ചിരിക്കുകയാണ്. 8,94,060 രൂപ തൊണ്ടിയായും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 1,44,211 വാഹനം പരിശോധിച്ച് 3.265 കിലോ സ്വര്‍ണവും അബ്കാരി/എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച 265 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ജില്ലയിലെ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ 70 ലക്ഷം രൂപയാണ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്. അബ്കാരി കുടിശ്ശിക ഇനത്തില്‍ സര്‍ക്കാറിലേക്ക് 20 ലക്ഷം രൂപയും പിരിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.