കസ്​റ്റഡിയിൽ ശ്രീജിത്തിനൊപ്പം മറ്റൊരു യുവാവിനും മർദനം

കൊച്ചി: വരാപ്പുഴയിൽ വാസുദേവ​െൻറ വീടാക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് ശ്രീജിത്തിനെ മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ എസ്.ഐ ജി.എസ്. ദീപക്കിനെതിരെ ആരോപണവുമായി മറ്റൊരു യുവാവും. ശ്രീജിത്തിെനാപ്പം തന്നെയും ക്രൂരമായി എസ്.ഐ മർദിച്ചെന്നും ഇതിലൂടെ ഇടതുകാലി​െൻറ ചലനശേഷി നഷ്ടപ്പെട്ടതായും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദേവസ്വംപാടം സ്വദേശി ശ്രീക്കുട്ടൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൊല്ലപ്പെട്ട ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുത്ത തന്നെ എസ്.ഐ ദീപക്ക് ക്രൂരമായി മർദിച്ചു. പേടിച്ചാണ് ഇത്രയും നാൾ ഇക്കാര്യം പറയാതിരുന്നത്. കുട്ടിയുടെ ചരടുകെട്ട് ചടങ്ങ് ഏപ്രിൽ ഒമ്പതിനാണ് നിശ്ചയിച്ചിരുന്നത്. ഏഴിന് രാവിലെ വീട്ടിൽ വന്ന് െപാലീസുകാർ വിളിച്ചു. സ്റ്റേഷൻ വരെ വരണം ഒരുകാര്യം ചോദിച്ചിട്ട് ഉടൻ വിട്ടേക്കാമെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. സ്റ്റേഷനിൽ എത്തിയപ്പോൾ തന്നോട് ഷർട്ട് ഊരാൻ ആവശ്യപ്പെട്ടു. തുടർന്നായിരുന്നു ക്രൂരമർദനം. സെല്ലിന് പുറത്തും മർദിച്ചു. കഴിഞ്ഞദിവസം മുതലാണ് ശാരീരിക അസ്വസ്ഥകൾ കൂടുതലായി അനുഭവപ്പെട്ടുതുടങ്ങിയത്. ഒരുകാലി​െൻറ സ്വാധീനം നഷ്ടപ്പെട്ട സ്ഥിതിയാണ്. നടക്കുമ്പോൾ മറിഞ്ഞുവീഴുന്നു. ഇടതുകാലി​െൻറ വിരലൊന്നും അനങ്ങുന്നില്ല. പൊലീസ് സ്റ്റേഷനിലെ മർദനത്തിനുശേഷമാണ് തനിക്ക് ഈ ദുരവസ്ഥ വന്നതെന്നും മുമ്പ് ഒരു കുഴപ്പവുമില്ലായിരുെന്നന്നും ശ്രീക്കുട്ടൻ വ്യക്തമാക്കി. എം.ആർ.ഐ സ്കാനിങ്ങിനും മറ്റ് പരിശോധനകൾക്കുംശേഷമേ കൃത്യമായി ശാരീരികപ്രശ്നങ്ങൾ പറയാൻ പറ്റൂവെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവ​െൻറ വീടാക്രമണത്തിലും അദ്ദേഹം ആത്മഹത്യ ചെയ്ത സംഭവത്തിലും പങ്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയവരിൽ ഉൾപ്പെട്ട വ്യക്തിയാണ് ശ്രീക്കുട്ടൻ. ടൈൽസ് പണിയെടുത്താണ് ശ്രീക്കുട്ടൻ കുടുംബം പോറ്റുന്നത്. അച്ഛൻ വിജയന് തയ്യൽ ജോലിയാണ്. കാലിന് പരിക്കേറ്റ വിജയൻ കുറച്ചുനാളായി ജോലിക്ക് പോകുന്നില്ല. ശ്രീക്കുട്ട​െൻറ ഭാര്യക്കും ജോലിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.