ആലപ്പുഴ: ഗ്രാമസ്വരാജ് അഭിയാന്‍ അജീവിക ഏവം കൗശല്‍ ദിവസ് ആചരിക്കുന്നതിെൻറ ഭാഗമായി കുടുംബശ്രീ ജില്ല മിഷെൻറ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 12 മാസച്ചന്തകള്‍ നടത്തി. വിവിധ ഉൽപന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് മാസച്ചന്തകളിലൂടെ ജനങ്ങളിലെത്തിച്ചു. ജില്ല മിഷന്‍ കോഒാഡിനേറ്റര്‍ സുജ ഈപ്പന്‍, എ.ഡി.എം സി.പി. സുനില്‍, ജില്ല പ്രോഗ്രാം മാനേജര്‍ സാഹില്‍ െഫെസി റാവുത്തര്‍, ബ്ലോക്ക് കോഒാഡിനേറ്റര്‍മാര്‍ എന്നിവര്‍ നേതൃത്വം നൽകി. റെഡ്ക്രോസ് ദിനം ആചരിച്ചു ആലപ്പുഴ: ഇന്ത്യൻ റെഡ്ക്രോസ് സൊൈസറ്റി ആലപ്പുഴ ജില്ല കമ്മിറ്റിയുടെയും സെൻറ് േജാൺ ആംബുലൻസ് സർവിസിെൻറയും സംയുക്താഭിമുഖ്യത്തിൽ ലോക റെഡ്ക്രോസ് ദിനം ആചരിച്ചു. പരിപാടി നഗരസഭ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനംചെയ്തു. അഗതികൾക്ക് പുതുവസ്ത്ര വിതരണം റെഡ്ക്രോസ് ചെയർമാൻ പി.ആർ. നാഥ് നിർവഹിച്ചു. ജില്ല സെക്രട്ടറി പി.കെ.എം. ഇക്ബാൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ രഹ്ന റഫീഖ്, ഡോ. സക്കറിയ, ജില്ല കമ്മിറ്റി അംഗങ്ങളായ എസ്. ഭാസ്കരപിള്ള, ഗുരുദയാൽ, എ.ആർ. ബാഷ, അനീഷ് ബഷീർ, െഎ.ആർ. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.