അരൂർ: വ്യവസായകേന്ദ്രത്തിൽ അടഞ്ഞുകിടന്ന കെട്ടിത്തിലെ നിർമാണപ്രവർത്തനങ്ങൾ പ്രദേശവാസികൾ തടഞ്ഞു. നേരത്തേ കെ.എസ്.ഇ.ബി അരൂർ സെക്ഷൻ ഓഫിസ് പ്രവർത്തിച്ച സ്ഥലവും കെട്ടിടവും വ്യവസായങ്ങൾ തുടങ്ങുന്നതിന് അനുവദിക്കരുതെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇവിടെ വ്യവസായ അനുബന്ധ സർക്കാർ സ്ഥാപനങ്ങൾ ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് നിർമാണപ്രവർത്തനം തടഞ്ഞത്. വ്യവസായ വകുപ്പധികൃതരും പൊലീസും സ്ഥലത്തെത്തി അനുരഞ്ജനശ്രമം ആരംഭിച്ചു. മാലിന്യം നിറഞ്ഞു; കുമ്പളങ്ങി കായൽ നിറം മാറി അരൂർ: മാലിന്യം രൂക്ഷമായതോടെ കുമ്പളങ്ങി കായലിെൻറ നിറം മാറി. ഇതോടെ മത്സ്യങ്ങളും ചത്തുപൊങ്ങി. അരൂർ-കെൽട്രോൺ-കുമ്പങ്ങി ചങ്ങാട ഫെറിയിൽ യാത്ര ചെയ്യാനെത്തുന്നവർ മൂക്കുപൊത്തിയാണ് ചങ്ങാടത്തിൽ കയറുന്നത്. മത്സ്യസംസ്കരണശാലകളിൽനിന്ന് ഒഴുകിയെത്തുന്ന മലിനജലമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. എല്ലാ വ്യവസായശാലകളിലും ട്രീറ്റ്മെൻറ് പ്ലാൻറുകൾ ഉണ്ടെങ്കിലും പ്രവർത്തിപ്പിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.