സിദ്ധിനാഥാനന്ദ പുരസ്‌കാരം സമ്മാനിച്ചു

മൂവാറ്റുപുഴ: സ്വാമി സിദ്ധിനാഥാനന്ദ സ്‌മൃതിസമിതി ഏർപ്പെടുത്തിയ 11ാമത് സിദ്ധിനാഥാനന്ദ പുരസ്‌കാരം മാടശ്ശേരി ഹരിപ്രിയക്ക് നൽകി. മൂവാറ്റുപുഴ തിരുവുംപ്ലാവിൽ ക്ഷേത്രത്തിലെ ഗൗരിശങ്കരത്തിൽ നടന്ന ചടങ്ങിൽ പുരസ്‌കാരസമർപ്പണം സ്വാമി സ്വപ്രഭാനന്ദ നിർവഹിച്ചു. രാജീവ് ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു. നാരായണശർമ സ്വാഗതവും സുദർശനം സുകുമാരൻ നന്ദിയും പറഞ്ഞു. എസ്. രമേശൻ നായർ, ഡോ. വിശ്വനാഥൻ നമ്പൂതിരി, രാജീവ് ഇരിങ്ങാലക്കുട എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ െതരഞ്ഞെടുത്തത്. സനാതനധർമ സാഹിത്യരംഗത്ത് നിസ്തുലസേവനം അനുഷ്ഠിക്കുന്നവർക്കാണ് പുരസ്കാരം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.