കൊച്ചി: കേന്ദ്ര പൊതുമേഖല സംരക്ഷണ ദേശീയ പ്രതിഷേധ വാരാചരണ സംസ്ഥാനതല ഉദ്ഘാടനം അമ്പലമുകളിൽ തൊഴിലാളി റാലിയോടെ നടന്നു. പൊതുമേഖല സ്വകാര്യവത്കരണവും അടച്ചുപൂട്ടലും അവസാനിപ്പിക്കുക, സ്വകാര്യവത്കരണത്തിെൻറ ഭാഗമായി കേന്ദ്ര പൊതുമേഖല സ്ഥിരം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്ന നടപടി അവസാനിപ്പിക്കുക, കേന്ദ്രപൊതുമേഖല തൊഴിലാളികളുടെ ശമ്പളപരിഷ്കരണ കരാറുകൾ ഒപ്പിട്ടാലും മൂന്നുവർഷത്തിനുശേഷം അത് പുനഃപരിശോധന നടത്തി കുറക്കുമെന്ന ശമ്പള പരിഷ്കരണ ഉത്തരവിലെ നിർദേശം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രതിഷേധവാരാചരണം സംഘടിപ്പിക്കുന്നത്. ദേശീയതലത്തിൽ സംഘടിപ്പിച്ചിരിക്കുന്ന കാമ്പയിനിെൻറ സംസ്ഥാനതല ഉദ്ഘാടനം അമ്പലമുകളിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.കെ. മണിശങ്കർ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള, കെ.എൻ. ഗോപിനാഥ്, കെ.കെ. ഇബ്രാഹിംകുട്ടി, വി.പി. ജോർജ്, തോമസ് കണ്ണടിയിൽ, എം.ജി. അജി, എൻ.കെ. ജോർജ്, എം.വൈ. കുര്യാച്ചൻ, എം.പി. ഉദയൻ, ജേക്കബ് സി. മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.