കുട്ടനാട്: മിനി സിവില്‍ സ്റ്റേഷനില്‍ വൈദ്യുതി ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചു. ആറുമാസം മുമ്പ് വയറിങ് ജോലികള്‍ നടത്തിയ ഓഫിസ് മുറിയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെയാണ് സിവില്‍ സ്റ്റേഷനിലെ താലൂക്ക് ഓഫിസ് മിനി ഹാള്‍, കീടനിരീക്ഷണ കേന്ദ്രം, താലൂക്ക് ഓഫിസിലെ കാഷ് സെക്ഷന്‍ എന്നിവിടങ്ങളില്‍ വലിയ ശബ്ദത്തോടെയാണ് വൈദ്യുതി ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഓഫിസിലെ സ്വിച്ച് ബോര്‍ഡ് കത്തി നശിച്ചു. ഫാനുകൾ, കമ്പ്യൂട്ടര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, ട്യൂബ് ലൈറ്റ് എന്നിവയുള്‍പ്പെടെയുള്ളവക്ക് തകരാര്‍ സംഭവിച്ചു. ഉച്ച ഇടവേളയ്ക്കുശേഷമുള്ള സമയമായതിനാല്‍ ജീവനക്കാരുള്‍പ്പെടെ നിരവധിയാളുകളും ഓഫിസിലുണ്ടായിരുന്നു. സിവില്‍ സ്റ്റേഷനിലെ 19 ഓഫിസുകളില്‍ 17ലും വൈദ്യുതി മുടങ്ങിയതോടെ മണിക്കൂറുകളോളം ജോലികള്‍ മുടങ്ങി. പി.ഡബ്ല്യൂ.ഡി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഉദ്യോഗസ്ഥരെത്തി അേഞ്ചാടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറില്‍നിന്ന് വോള്‍ട്ടേജ് കൂടി വന്നതാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പി.ഡബ്ല്യൂ.ഡി ഇലക്ട്രിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, ഓഫിസിലെ വയറിങ്ങിലെ അപാകതമൂലമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. രണ്ടുവര്‍ഷം മുമ്പ് ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് താലൂക്ക് മിനി ഹാളിലെ കമ്പ്യൂട്ടര്‍ പൊട്ടിത്തെറിച്ചിരുന്നു. ഒരു വര്‍ഷം മുമ്പാണ് സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിെൻറ മുകളിലത്തെ നിലയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.