ആലുവ: കാലവർഷം അടുത്തിട്ടും തോട്ടുമുഖം-തട്ടിയിട്ടപറമ്പ് റോഡിെൻറ ടാറിങ് ആരംഭിച്ചില്ല. തകർന്ന റോഡ് മഴ ശക്തമായാൽ ചളിക്കുളമാകും. അതോടെ യാത്രസൗകര്യം നിലക്കുമെന്നതാണ് യാത്രക്കാരുടെ ഭീതി. ഇടക്കിടെ പെയ്യുന്ന മഴ മൂലം റോഡിൽ പലയിടത്ത് ചളി നിറഞ്ഞു. ബി.എം ബി.സി നിലവാരത്തിൽ പണിയാൻ ഫെബ്രുവരിയിൽ മെറ്റലും മണലും ഉപയോഗിച്ച് റോഡ് ഉയർത്തിയിരുന്നു. ഇതിനിെട, റോഡരികിലൂടെ കുടിവെള്ള പൈപ്പ് സ്‌ഥാപിക്കേണ്ടിവന്നു. ഇതോടെ റോഡ് നിർമാണം നിലച്ചു. അതുവരെ ചെയ്ത പണിയും പാഴായി. അടിക്കടി പൊട്ടുന്നതുകൊണ്ട് പഴകിയ പൈപ്പ് പൂർണമായി മാറ്റിസ്‌ഥാപിച്ചശേഷമേ റോഡ് പുനരുദ്ധരിക്കാവൂവെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫണ്ട് ലാപ്സാവുമെന്ന് പറഞ്ഞ് റോഡ് പുനരുദ്ധാരണം ആരംഭിക്കുകയായിരുന്നു. തുടർന്ന് ഭാരവാഹനങ്ങൾ ഇതുവഴി പോയി പൈപ്പ് പൊട്ടലും തുടങ്ങി. നിത്യേനയെന്നോണം പൈപ്പ് പൊട്ടുന്നത് റോഡുപണിയെ ബാധിച്ചു. നിലവിൽ പൈപ്പിടൽ പൂർത്തിയായെങ്കിലും ടാറിങ് വൈകുമെന്നാണ് വിവരം. ഇടക്കിെടയുള്ള മഴയാണ് റോഡുപണിക്ക് തടസ്സമായി ചൂണ്ടിക്കാട്ടുന്നത്. ക്രസൻറ് സ്കൂൾ, പഞ്ചായത്ത്, വില്ലേജ് ഓഫിസ്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള യാത്ര ദുരിതമാണ്. കാലവർഷം തുടങ്ങുന്നതോടെ യാത്രക്കാർ കൂടുതൽ ദുരിതം അനുഭവിക്കേണ്ടിവരും. വൈദ്യുതി മുടങ്ങും ആലുവ: ടൗൺ സെക്ഷൻ പരിധിയിൽ സൊസൈറ്റിപടി, മാടപ്പിള്ളിത്താഴം, ഗ്രാൻഡ് മാർക്ക്, എസ്.എൻ ഗിരി, മിനി, മുക്കംകുറിഞ്ഞി, മുതിരക്കാട്, യുവദീപ്തി, കളക്കാട് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.