കാസർകോട്​ ബാലകൃഷ്ണൻ വധം: വിധി 17ന്​

കൊച്ചി: യൂത്ത് കോൺഗ്രസ് കാസർകോട് മണ്ഡലം പ്രസിഡൻറായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ എറണാകുളം പ്രത്യേക സി.ബി.െഎ കോടതി ഇൗമാസം 17ന് വിധി പറയും. വിചാരണ നടപടികൾ പൂർത്തിയായതിനെത്തുടർന്നാണ് ജഡ്ജി എസ്.സന്തോഷ് കുമാർ കേസ് വിധിപറയലിന് മാറ്റിയത്. കാസർകോട് കൂനിക്കുന്ന് പാദൂർ റോഡ് ചട്ടഞ്ചാൽ ജന്നത്തുൽ ഫിർദൗസിൽ ഇക്കു എന്ന മുഹമ്മദ് ഇഖ്ബാലാണ് കേസിലെ ഒന്നാം പ്രതി. കാസർകോട് തങ്ങൾപാറ കെ.എ ഹൗസിൽ മുഹമ്മദ് ഹനീഫ് എന്ന ജാക്കി ഹനീഫ്, തയലങ്ങാട് മല്ലിഗ വീട്ടിൽ അബ്ദുൽ ഗഫൂർ, ചെങ്ങള മുത്തോടി സഫീന മൻസിലിൽ എ.എം. മുഹമ്മദ്, ഉപ്പള മണ്ണംകുഴി മലംഗ് ദർബാറിൽ അബൂബക്കർ എന്നിവരാണ് മറ്റ് പ്രതികൾ. 2001 സെപ്റ്റംബർ 18നാണ് ബാലകൃഷ്ണൻ കൊല്ലപ്പെട്ടത്. ഇഖ്ബാലും മറ്റ് പ്രതികളും ചേർന്ന് കാസർകോട് നുള്ളിപ്പാടിയിൽനിന്ന് ബാലകൃഷ്ണനെ കാറിൽ കയറ്റിക്കൊണ്ടുപോയി പുലിക്കുന്ന് ചന്ദ്രഗിരിപ്പുഴ കടവിന് സമീപത്തുവെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുെന്നന്നാണ് കേസ്. കാസർകോട് ഉപ്പള സ്വദേശിനിയായ യുവതിയെ ബാലകൃഷ്ണൻ വിവാഹം ചെയ്തതിലുള്ള വിരോധമാണ് കൊലക്ക് കാരണമെത്ര. കേസിൽ ആദ്യം ലോക്കൽ പൊലീസാണ് അന്വേഷണം നടത്തിയത്. എന്നാൽ, പ്രതികളെ കണ്ടെത്താനാവാതെ വന്നതിനെത്തുടർന്ന് 2007ൽ ഹൈകോടതി അന്വേഷണം സി.ബി.ഐക്ക് വിടുകയായിരുന്നു. സി.ബി.െഎ ചെന്നൈ യൂനിറ്റാണ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിയത്. 30 സാക്ഷികളെയാണ് കോടതി മുമ്പാകെ സി.ബി.െഎ വിസ്തരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.