കേരള വാഴ്​സിറ്റി

ബി.വോക് ഫലം തിരുവനന്തപുരം: 2017 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.വോക് സോഫ്റ്റ്‌വെയര്‍ െഡവലപ്‌മ​െൻറ് (2015 അഡ്മിഷന്‍ െറഗുലര്‍, 2014 അഡ്മിഷന്‍ ഇംപ്രൂവ്‌മ​െൻറ്/സപ്ലിമ​െൻററി) പരീക്ഷ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും മേയ് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇൻറഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍എല്‍.ബി / ബി.കോം എല്‍എല്‍.ബി/ബി.ബി.എ എല്‍എല്‍.ബി ഫലം മാര്‍ച്ചില്‍ നടന്ന ഒമ്പതാം സെമസ്റ്റര്‍ ഇൻറഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍എല്‍.ബി / ബി.കോം എല്‍എല്‍.ബി / ബി.ബി.എ എല്‍എല്‍.ബി പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും മേയ് 28 വരെ അപേക്ഷിക്കാം. എം.ബി.ബി.എസ് ഫലം 2017 നവംബറില്‍ നടത്തിയ മൂന്നാം വര്‍ഷ എം.ബി.ബി.എസ് പാര്‍ട്ട് ഒന്ന് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും മേയ് 18 വരെ അപേക്ഷിക്കാം. എം.എസ് ആയുർവേദ ഫലം ഏപ്രിലില്‍ നടത്തിയ അവസാനവര്‍ഷ എം.എസ് ആയുർവേദ (ആയുർവേദ വചസ്പതി, ബ്രാഞ്ച് - പ്രസൂതിതന്ത്ര ആൻഡ് സ്ത്രീരോഗ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനക്ക് മേയ് 19 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കാര്യവട്ടത്തെ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ മേയ് 28-ന് ആരംഭിക്കുന്ന കമ്പൈന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം -െറഗുലര്‍- 2017 അഡ്മിഷന്‍, ഇംപ്രൂവ്‌മ​െൻറ്/സപ്ലിമ​െൻററി- 2016 അഡ്മിഷന്‍) പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മേയ് 10-ന് ആരംഭിക്കും. പിഴകൂടാതെ മേയ് 16, 50 രൂപ പിഴയോടെ മേയ് 18, 125 രൂപ പിഴയോടെ മേയ് 22 വരെയും അപേക്ഷിക്കാം. എം.എ, എം.എസ്‌സി മേഴ്‌സിചാന്‍സ് ഒന്നാം സെമസ്റ്റര്‍ എം.എ, എം.എസ്‌സി വിദ്യാർഥികൾക്ക് (സപ്ലിമ​െൻററി) മേഴ്‌സിചാന്‍സ് അനുവദിച്ചു. താൽപര്യമുള്ള വിദ്യാർഥികള്‍ മേയ് 15-ന് മുമ്പ് അപേക്ഷിക്കണം. മേഴ്‌സി ചാന്‍സ് അനുവദിക്കപ്പെട്ട വിഷയം, സ്‌കീം തുടങ്ങിയ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. എം.ബി.എ ഗ്രൂപ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇൻറർവ്യൂ 2018-19 അധ്യയനവര്‍ഷത്തെ എം.ബി.എ അഡ്മിഷനു വേണ്ടിയുള്ള ഗ്രൂപ് ഡിസ്‌കഷനും പേഴ്‌സണല്‍ ഇൻറര്‍വ്യൂവും അടൂര്‍ ആൻഡ് ആലപ്പുഴ യു.ഐ.എം കേന്ദ്രമായി ആവശ്യപ്പെട്ടവര്‍ക്ക് മേയ് 19-ന് അതത് കേന്ദ്രങ്ങളിലും തിരുവനന്തപുരം കേന്ദ്രമായി ആവശ്യപ്പെട്ടവര്‍ക്ക് കാര്യവട്ടം ഐ.എം.കെയില്‍ മേയ് 21,22 തീയതികളിലും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.