കൊച്ചി: പുതിയ ജില്ല ഭാരവാഹികളെ തീരുമാനിക്കാൻ ചേർന്ന സ്വതന്ത്ര ട്രേഡ് യൂനിയെൻറ (എസ്.ടി.യു) ജില്ല കൗൺസിൽ യോഗം തർക്കത്തെ തുടന്ന് അലസിപ്പിരിഞ്ഞു. തർക്കം പലപ്പോഴും ൈകയാങ്കളിയുടെ വക്കോളമെത്തി. ഒടുവിൽ ഭാരവാഹികളെ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സെക്രേട്ടറിയറ്റിന് കൈമാറി യോഗം പിരിച്ചു വിടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ അധ്യാപക ഭവനിലാണ് മുസ്ലിം ലീഗിെൻറ പോഷക സംഘടനയായ എസ്.ടി.യുവിെൻറ ജില്ല കൗൺസിൽ യോഗം ചേർന്നത്. പ്രസിഡൻറ് അഹമ്മദ്കുട്ടി ഉണ്ണികുളം, വൈസ് പ്രസിഡൻറ് പി.എം. ഹാരിസ് എന്നിവരാണ് സംസ്ഥാന കമ്മിറ്റിയെ പ്രതിനിധാനംചെയ്ത് യോഗത്തിനെത്തിയത്. കെ. ഹംസയായിരുന്നു റിേട്ടണിങ് ഒാഫിസർ. യോഗം തുടങ്ങിയതുമുതൽ പ്രവർത്തകർ ചേരിതിരിഞ്ഞ് തർക്കവും തുടങ്ങി. പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹീംകുഞ്ഞ് എന്നിവരോട് അനുഭാവം പുലർത്തുന്നവർ ഒരുഭാഗത്തും അഹമ്മദ് കബീർ എം.എൽ.എയെ അനുകൂലിക്കുന്നവർ മറുഭാഗത്തും നിലയുറപ്പിച്ചായിരുന്നു തർക്കം. ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്താൻ ഭാരവാഹികൾ പലവട്ടം യോഗം േചർന്നെങ്കിലും ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയാറായില്ല. നിലവിൽ പി.കെ. കുഞ്ഞാലിക്കുട്ടി വിഭാഗക്കാരനായ രഘുനാഥ് പനവേലിയാണ് ജില്ല പ്രസിഡൻറ്്. പി.കെ. ഇബ്രാഹീം ആണ് ജനറൽ സെക്രട്ടറി. നേതാക്കൾ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ ഭാരവാഹികളെ സംബന്ധിച്ച് ഏകദേശ ധാരണയായതായാണ് വിവരം. ഇതനുസരിച്ച് നിലവിലെ പ്രസിഡൻറ് രഘുനാഥ് പനവേലി തുടരും. അഹമ്മദ് കബീർ പക്ഷക്കാരനായ ടി.എസ്. അബൂബക്കർ ആകും പുതിയ ജനറൽ സെക്രട്ടറി. ഇദ്ദേഹം കളമശ്ശേരി നഗരസഭ വൈസ് ചെയർമാനാണ്. മറ്റ് ഭാരവാഹികളുടെ കാര്യത്തിലും തീരുമാനമെടുത്ത് അടുത്ത ദിവസം തന്നെ സംസ്ഥാന കമ്മിറ്റി പുതിയ ജില്ല കമ്മിറ്റിയെ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.