ദ്വിദിന ക്യാമ്പ്​ 'പാസ്​വേഡ്​ 2018' തുടങ്ങി

എടവനക്കാട്: ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ദ്വിദിന ക്യാമ്പ് 'പാസ്വേഡ് 2018'ന് തുടക്കമായി. കൊച്ചി സർവകലാശാല പ്രഫ. േഡാ. എ.എ മുഹമ്മദ് ഹാത്ത ഉദ്ഘാടനം ചെയ്തു. മാനേജർ കെ.കെ. ജമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ-ഹയർ സെക്കൻഡറി തലങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതിയാണ് 'പാസ്വേഡ് 2018'. ഇർശാദുൽ മുസ്ലിമീൻ സഭ വൈസ് പ്രസിഡൻറ് പി.എം. അബ്ദുൽ ഗഫൂർ, പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ആൽബി, അസീന അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. വിവാഹം എടവനക്കാട്: കല്ലുമഠത്തിൽ ലാല​െൻറയും ഗീതയുെടയും മകൾ അക്ഷരയും കോതപറമ്പ് വലിയപറമ്പിൽ രാജ​െൻറയും ബേബിയുടെയും മകൻ സിബിൻ രാജും വിവാഹിതരായി. എടവനക്കാട്: നടുവിലകത്ത് അബ്ദുല്ലയുെടയും റാബിയയുെടയും മകൻ റിഷാലും നെട്ടൂർ ആസിയ മൻസിലിൽ അബൂബക്കറി​െൻറയും ജാസ്മി​െൻറയും മകൾ ജിബിനയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.