പള്ളിക്കര: പെരിങ്ങാല ഐശ്വര്യവായനശാല 'നിറക്കൂട്ട്-2018' അവധിക്കാല ബാലോത്സവം നടത്തി. വിദ്യാഭ്യാസ സംവാദം മോറക്കാല സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. എം.പി. പൗലോസ് വിഷയം അവതരിപ്പിച്ചു. പുസ്തക നിർമാണ ശിൽപശാലക്ക് ടീച്ചേഴ്സ് ക്ലബ് പ്രവർത്തകൻ ടി.ടി. പൗലോസ് നേതൃത്വം നൽകി. കളിപ്പാട്ട നിർമാണത്തിന് എം.ആർ. വിദ്യാധരൻ അങ്കമാലിയും ബോഡിമാസ് ഇൻഡക്സ് പരിശീലനത്തിന് കുമാരപുരം പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. രാജുവും അരുണും നേതൃത്വം നൽകി. സോപ്പ് നിർമാണ പരിശീലനത്തിന് സരിതയും ശാസ്ത്ര പരീക്ഷണങ്ങൾക്ക് ഫ്ര. പി.ആർ. രാഘവനും ഗണിത ശാസ്ത്രത്തിന് ബിന്ദുമേനോനും നേതൃത്വം നൽകി. തെരെഞ്ഞടുക്കപ്പെട്ട കുട്ടികളെ പങ്കെടുപ്പിച്ച് ബുധനാഴ്ച പോത്തിനാം പറമ്പിൽ ജനകീയ ശാസ്ത്രമേള സംഘടിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. സൗഹൃദസദസ്സ് പള്ളിക്കര: ജമാഅെത്ത ഇസ്ലാമി പോത്തിനാംപറമ്പ് യൂനിറ്റും യൂത്ത് സെൻററും ചേർന്ന് ചേർന്ന് സൗഹൃദ സദസ്സും അനുമോദനയോഗവും നടത്തി. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ശക്കീർ മുഹമ്മദ് നദ്വി സന്ദേശം നൽകി. െകമിസ്ട്രിയിൽ പിഎച്ച്.ഡി നേടിയ ഡോ. അരുൺ ഗോപിയെ ശക്കീർ നദ്വി പൊന്നാട അണിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. രമേശ് മെമേൻറാ നൽകി. കെ.എം. കമാൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം അംബിക സുരേന്ദ്രൻ, കെ.എം. ഇസ്മായിൽ, സക്കരിയ പള്ളിക്കര, കെ.കെ. മുഹമ്മദ്, അൻവർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.