ജ്വല്ലറിയിൽനിന്ന് വള മോഷ്​ടിച്ച സഹോദരിമാർ പിടിയിൽ

കൊച്ചി: എറണാകുളം ബ്രോഡ്വേയിലെ സിറ്റി ജ്വല്ലറിയിൽനിന്ന് വള മോഷ്ടിച്ച സഹോദരിമാർ സെൻട്രൽ പൊലീസി​െൻറ പിടിയിലായി. വടുതല സ്വദേശി മൂഴിക്കുളത്ത് ബിയാട്രിസ് (50), പാലക്കാട് സ്വദേശി പല്ലാവൂർ മാന്തോന്നി വീട്ടിൽ റീന (40) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് ഇവർ സ്വർണം വാങ്ങാനെന്ന മട്ടിലെത്തി 18 ഗ്രാം വരുന്ന സ്വർണവള മോഷ്ടിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. ഇവരെ 16 വളകൾ അടങ്ങിയ േട്ര കാണിച്ചു. വളകൾ പരിശോധിച്ചശേഷം ഇവർ പുറത്തുപോയി. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഒരു വള കുറവുള്ളതായി ശ്രദ്ധയിൽപെട്ടത്. തുടർന്ന് സി.സി.ടി.വി പരിശോധിച്ചാണ് മോഷണം മനസ്സിലാക്കിയത്. പ്രതികളിൽ ഒരാൾ ധരിച്ചിരുന്ന ചുരിദാറി​െൻറ ഷാൾ സ്വർണ വളകളടങ്ങിയ ട്രേക്ക് മുകളിൽ ഇട്ടശേഷം അതി​െൻറ മറവിൽ വള മോഷ്ടിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ എറണാകുളം മേനക ഭാഗത്ത് കെണ്ടത്തിയ ഇവരെ സെൻട്രൽ പൊലീസ് സബ് ഇൻസ്പെക്ടർ ജോസഫ് സാജനും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്ന് സി.ഐ അനന്തലാൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.