120 പൊതി ഹെറോയിനുമായി രണ്ടുപേര്‍ പിടിയില്‍

ആലുവ: 120 പൊതി ഹെറോയിനുമായി ഇതര സംസ്‌ഥാനക്കാരായ രണ്ടുപേര്‍ എക്സൈസ് പിടിയില്‍. ഇതര സംസ്‌ഥാന തൊഴിലാളികള്‍ക്കിടയില്‍ വിൽപനക്ക് കൊണ്ടുവന്ന ഹെറോയിന്‍ എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മ​െൻറ് ആൻഡ് ആൻറി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡാണ് പിടികൂടിയത്. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് ജാംലംഗി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസക്കാരായ റ​െൻറു ഷേഖ് (23), താരിഖ് അന്‍വര്‍ ഷേഖ് (19) എന്നിവരാണ് പിടിയിലായത്. ഹെറോയിന്‍ ചെറിയ പൊതികളിലാക്കി രാത്രി ആലുവ കുന്നുകുഴിയില്‍ കൊണ്ടുവന്ന് ഇടപാടുകാരെ കാത്തു നില്‍ക്കുമ്പോഴാണ് എക്‌സൈസ് സി.ഐ കെ.കെ. അനില്‍കുമാറും സംഘവും അറസ്‌റ്റ് ചെയ്തത്. പൊതി ഒന്നിന് 1000 രൂപ നിരക്കിലാണ് വില്‍പന നടത്തിവന്നത്. പ്രതികളെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. എക്‌സൈസ് കമീഷണറുടെ സ്‌ക്വാഡ് അംഗമായ പ്രിവൻറിവ് ഓഫിസര്‍ വി.എ. ജബ്ബാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.പി. സുദീപ്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രഞ്ജു എല്‍ദോ തോമസ്, സി.ജി. ഷാബു, കെ.ആര്‍. രാകേഷ്, പി.ഇ. ഉമ്മര്‍, എം.വി. ജിജിമോള്‍, സി.ടി. പ്രദീപ്കുമാര്‍ എന്നിവര്‍ സി.ഐക്ക് ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.