ഐസ്​ക്രീമിൽ വിഷം കലർത്തി മക്കൾക്ക് നൽകി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു

പെരുമ്പാവൂർ: മക്കൾക്ക് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയശേഷം ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു. വളയൻചിറങ്ങര വാരിക്കാട് നാല് സ​െൻറ് കോളനിയിൽ താമസിക്കുന്ന ചെറുകരക്കുടി രതീഷാണ് (32) മൂന്ന് പെൺകുട്ടികൾക്കും വിഷം നൽകിയശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ഏഴ് വയസ്സുള്ള മൂത്ത മകൾക്കും ഇരട്ടകളായ പെൺകുട്ടികൾക്കുമാണ് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയത്. തിങ്കളാഴ്ച രാത്രി 11നാണ് സംഭവം. ഒരുവർഷം മുമ്പ് രതീഷി​െൻറ ഭാര്യ രോഗം ബാധിച്ച് മരിച്ചിരുന്നു. അതിനുശേഷം അമ്മക്കും സഹോദരനും ഒപ്പമായിരുന്നു രതീഷും മക്കളും താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി പുറത്തുപോയി തിരിച്ചുവന്ന രതീഷ് മക്കൾക്ക് ഐസ്ക്രീം നൽകി. വിഷം അകത്തുചെന്ന കുട്ടികളുടെ പരേവശം കണ്ട വീട്ടുകാർ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കളമശ്ശേരിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ജീവിതനൈരാശ്യമാണ് ആത്മഹത്യശ്രമത്തിന് പിന്നിലെന്ന് വീട്ടുകാർ പറയുന്നു. ചികിത്സയിലുള്ള ഇവർ അപകടനില തരണം ചെയ്തുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.