റോ റോ സർവിസ്​ പുനരാരംഭിക്കണം; കോർപറേഷൻ ഓഫിസിലേക്ക‌് മാർച്ച‌്

കൊച്ചി: നിർത്തിവെച്ച റോ റോ ജങ്കാർ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട‌ും വിഷയത്തിൽ കോർപറേഷൻ അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചും എൽ.ഡി.എഫി​െൻറ നേതൃത്വത്തിൽ കോർപറേഷൻ ഓഫിസിലേക്ക‌് മാർച്ച‌് നടത്തി. മേനകയിൽനിന്ന് ആരംഭിച്ച മാർച്ച‌് കോർപറേഷൻ ഓഫിസിന‌് മുന്നിൽ സമാപിച്ചപ്പോൾ നടന്ന ധർണ ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ ഉദ‌്ഘാടനം ചെയ‌്തു. 11 മാസം മുമ്പ‌് പണിതീർന്ന റോ റോ ജങ്കാർ ട്രയൽ റൺ നടത്താതെ എന്തിനാണ‌് ധിറുതിപിടിച്ച‌് ഉദ‌്ഘാടനം നടത്തിയെതന്ന‌് മേയർ ജനങ്ങളോട‌് പറയണമെന്ന‌് അദ്ദേഹം പറഞ്ഞു. റോ റോ വിഷയത്തിൽ മേയറുടെയും ഭരണകക്ഷിയായ കോൺഗ്രസി​െൻറയും സമീപനം സംശയാസ‌്പദമാണ‌്. സർവിസി​െൻറ നടത്തിപ്പ‌് സ്വകാര്യ ഏജൻസിക്ക‌് കൈമാറാനുള്ള നീക്കമാണ‌് അണിയറയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി എത്രയും വേഗം റോ റോ സർവിസ‌് ആരംഭിച്ചില്ലെങ്കിൽ തുടർച്ചയായി സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ കൗൺസിലർ ജെമിനി അധ്യക്ഷത വഹിച്ചു. കോൺഗ്രസ‌് -എസ‌് സംസ്ഥാന സെക്രട്ടറി കെ.വി. വർഗീസ‌്, നഗരസഭ പ്രതിപക്ഷ നേതാവ‌് കെ.ജെ. ആൻറണി, എൽ.ഡി.എഫ‌് പാർലമ​െൻററി പാർട്ടി നേതാവ‌് വി.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ‌് അംഗം സി.കെ. മണിശങ്കർ സ്വാഗതവും എറണാകുളം ഏരിയ സെക്രട്ടറി പി.എൻ. സീനുലാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.