മൂവാറ്റുപുഴ: നവീകരണപ്രവർത്തനങ്ങൾ നടക്കുന്ന മൂവാറ്റുപുഴ നഗരത്തിലെ പെരുമറ്റം പാലം വീതി കൂട്ടണമെന്ന ആവശ്യം ശക്തമായി. പാലത്തിെൻറ കാലിനടക്കം ബലക്ഷയം കണ്ടെത്തിയതിനെത്തുടർന്ന് ഒന്നര കോടി െചലവിൽ നവീകരണപ്രവർത്തനം നടക്കുകയാണ്. എന്നാൽ, തിരക്കേറിയ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ പ്രധാന പാലങ്ങളിലൊന്നായ പെരുമറ്റം പാലം കുറച്ചുകൂടി വീതി കൂട്ടണമെന്ന ആവശ്യം ഉയർന്നങ്കിലും ഇതൊഴിവാക്കിയാണ് പാലത്തിെൻറ ബലപ്പെടുത്തൽ ജോലി നടക്കുന്നത്. ദേശീയപാതയുടെ ഭാഗമായ മൂവാറ്റുപുഴ-കോതമംഗലം റൂട്ടിലെ പെരുമറ്റത്ത് ഏഴര പതിറ്റാണ്ടുമുമ്പാണ് പെരുമറ്റംതോടിനുകുറുകെ പാലം നിർമിച്ചത്. അന്നത്തെ രീതിയിൽ നിർമിച്ച പാലത്തിെൻറ വീതി രണ്ട് പതിറ്റാണ്ടുമുമ്പ് കൂട്ടിയിരുന്നു. എന്നാൽ, വാഹനത്തിരക്ക് എറിയ ഈ ഘട്ടത്തിൽ നിലവിലെ വീതിയും പോരാത്ത അവസ്ഥയാണ്. പാലത്തിലൂടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ഹൈറേഞ്ചിലെ വിനോദസഞ്ചാരമേഖലയായ ഇടുക്കി, തേക്കടി, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് നിരവധി ആളുകള്‍ ഇതുവഴിയാത്ര ചെയ്യുന്നുണ്ട്. വാഹനങ്ങളുടെ തിരക്ക് വർധിച്ചതോടെ പാലത്തിലൂടെയുള്ള യാത്ര ഗതാഗതക്കുരുക്കിനിടയാക്കുകയാണ്. നേരേത്ത മൂവാറ്റുപുഴ പട്ടണം ഒഴിവാക്കി ദേശീയപാതയിലെ കടാതിയില്‍നിന്ന് ആരംഭിച്ച് കാരക്കുന്നവുമായി ബന്ധിപ്പിക്കുന്ന ബൈപാസ് പദ്ധതി കൊണ്ടുവന്നിരുന്നു. 20 വർഷം മുമ്പ് കൊണ്ടുവന്ന ബൈപാസ് ഇപ്പോഴും കടലാസിലാണ്. ബൈപാസിന് കല്ലിട്ട സ്ഥലങ്ങൾ ജനവാസകേന്ദ്രമായി മാറുകയും ആവശ്യത്തിന് സ്ഥലം ലഭിക്കാതെവരുകയും ചെയ്തതോടെ പദ്ധതി ഉപേക്ഷിച്ച നിലയിലാണ്. ഈ സാഹചര്യത്തിൽ ടൗൺ വഴിയുള്ള ഗതാഗതം വർധിക്കുമെന്നതിനാൽ പെരുമറ്റം പാലം വീതി കൂട്ടേണ്ടത് അനിവാര്യമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.