മൂവാറ്റുപുഴ: 2014 ഏപ്രില്‍ ആറുമുതല്‍ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ കാബ്, ടൂറിസ്റ്റ് മോട്ടോര്‍ കാബ് വാഹനങ്ങളില്‍ ഹൈകോടതിയുടെ ഇടക്കാല ഉത്തരവിലൂടെ അഞ്ച് വര്‍ഷത്തെ നികുതി അടച്ചവര്‍ക്ക് ബാക്കി 10 വര്‍ഷത്തെ നികുതി അധിക നികുതിയോ വാര്‍ഷിക പലിശയോ ഇല്ലാതെ അഞ്ച് തുല്യ ദ്വൈമാസ തവണകളായി അടക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഒന്നാമത്തെ ഗഡു അടക്കേണ്ട അവസാന തീയതിയായ ഈ മാസം 10ന് അതത് റീജനല്‍, സബ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളില്‍നിന്ന് ടാക്‌സ് എന്ഡോഴ്സ്മെൻറ് വാങ്ങണമെന്ന് മൂവാറ്റുപുഴ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.