സി.എം.ഐ സഭ മാധ്യമ-സാംസ്കാരിക സംഗമം കാക്കനാട്: സി.എം.ഐ സഭ മാധ്യമ സാംസ്കാരിക സംഗമം ചാവറ ഹിൽസിൽ നടന്നു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളുടെ മേധാവികളും പ്രതിനിധികളും പങ്കെടുത്തു. ലിയോ തദേവൂസ്, സി. ക്ലെയർ തെരേസ്, മനു ജോസ് എന്നിവർ ക്ലാസുകൾ നയിച്ചു. മാധ്യമ-സാംസ്കാരിക വേദികളിലെ സംഭാവനകൾക്ക് സഭാംഗങ്ങളെ സഭാകേന്ദ്രമായ ചാവറ ഹിൽസിൽ സമ്മേളിച്ച മീഡിയ സാംസ്കാരിക മീറ്റ്-2018 ആദരിക്കുകയുണ്ടായി. ആറ് മുതിർന്ന വൈദികർക്ക് പ്രിയോർ ജനറാൾ ഫാ. പോൾ ആച്ചാണ്ടി സി.എം.ഐ പുരസ്കാരങ്ങൾ നൽകി. ഫാ. അലക്സാണ്ടർ പൈകട (പത്രപ്രവർത്തനം), ഫാ. ജോൺ പീറ്റർ മുരിങ്ങാത്തേരി (മതസംവാദം), ഫാ. ഈപ്പൻ എർത്തയിൽ (നാടകം), ഫാ. ഐസക് ആലപ്പാട്ട് (ചലച്ചിത്ര നിർമാണം), ഫാ. ചെറിയാൻ കുനിയന്തോടത്ത് (കവിത), ഫാ. ജോയി എളങ്കുന്നപ്പുഴ (ദൃശ്യകല) എന്നിവരെയാണ് ആദരിച്ചത്. ദ്വിദിന ശിൽപശാല സമാപിച്ചു കൊച്ചി: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ പരിശീലകരുടെ പരിശീലനം എന്ന പേരിൽ സംഘടിപ്പിച്ചുവന്ന ദ്വിദിന ശിൽപശാല സമാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി കളമശ്ശേരി ബെയ്ത്ത് ഹോട്ടലിൽ നടത്തിയ ശിൽപശാലയിൽ 'ഉത്തരവാദിത്ത ടൂറിസവും ഉത്തരവാദിത്ത ടൂറിസം മിഷനും' വിഷയത്തിൽ മിഷൻ സംസ്ഥാന കോഓഡിനേറ്റർ കെ. രൂപേഷ് കുമാർ ക്ലാസെടുത്തു. ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതികളെക്കുറിച്ച് ഫിനാൻസ് ആൻഡ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ വി.എസ്. കമലാസനനും വില്ലേജ് ലൈഫ് എക്സ്പീരിയൻസ് ടൂർ പാക്കേജുകളെപ്പറ്റി എൻ.ഡി. സുന്ദരേശനും സംസാരിച്ചു. മിഷൻ കോഓഡിനേറ്റർ ബിജി സേവ്യർ പെപ്പർ ടൂറിസം പദ്ധതി അവതരണം നടത്തി. രണ്ടാം ദിനത്തിൽ സ്റ്റേറ്റ് ആർ.ടി മിഷൻ ടീം ക്ലാസെടുത്തു. വിനോദ് നമ്പ്യാർ, എറണാകുളം ഡി.ടി.പി.സി സെക്രട്ടറി വിജയകുമാർ, കുമരകം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ധന്യ സാബു, കണ്ണൂർ മിഷൻ കോഓഡിനേറ്റർ സിബിൻ പി. പോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.