റോ റോ തർക്കം തുടരു​ന്നു: സർവിസ്​ പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം

കൊച്ചി: റോ റോ ജങ്കാർ സർവിസ് ഉദ്ഘാടനത്തിന് പിന്നാലെതന്നെ നിർത്തിവെച്ചതി​െൻറ ഉത്തരവാദിത്തത്തെ ചൊല്ലി തർക്കം തുടരുേമ്പാഴും സർവിസ് എപ്പോൾ പുനരാരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ അനിശ്ചിതത്വം. ഏറ്റവും ആധുനിക രീതിയിലുള്ള നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ള വാഹനം ഒാടിക്കാൻ മതിയായ യോഗ്യതയുള്ള ജീവനക്കാർ കെ.എസ്.െഎ.എൻ.സിക്ക് ഇല്ലാത്തതാണ് സർവിസ് നിർത്തിവെക്കേണ്ട സാഹചര്യം സൃഷ്ടിച്ചത്. ജീവനക്കാർക്ക് നൽകുന്ന പരിശീലനം ഇനിയും രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 28നുതന്നെ സർവിസ് 10 വരെ നിർത്തിവെക്കുകയാണെന്ന് കാണിച്ച് കെ.എസ്.െഎ.എൻ.സി ഫോർട്ട് കൊച്ചിയിലെ ജെട്ടിയിൽ ബോർഡ് സ്ഥാപിക്കുകയായിരുന്നു. കെ.എസ്.െഎ.എൻ.സി ലഭ്യമാക്കിയ ഏഴ് ജീവനക്കാർ ഇപ്പോൾ ഷിപ്യാർഡി​െൻറ പരിശീലനത്തിലാണ്. ഫോർട്ട് കൊച്ചിയിലെ ജെട്ടിയിൽ വാഹനം അടുപ്പിക്കുന്നതിനുള്ള പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവർക്ക് സുഗമമായി ഇവിടെ ബോട്ട് അടുപ്പിക്കാനുള്ള ആത്മവിശ്വാസമായിട്ടില്ല. ഫോർട്ട് കൊച്ചിയിലെ ജെട്ടിയിൽ ഇതാണ് സ്ഥിതിയെങ്കിൽ വൈപ്പിൻ ജെട്ടിയിൽ വാഹനം അടുപ്പിക്കുന്ന കാര്യം എന്താകുമെന്ന ആശങ്കയിലാണ് കെ.എസ്.െഎ.എൻ.സി അധികൃതർ. ഇവിടെ ജെട്ടിയോടനുബന്ധിച്ച മൂറിങ് ഡോൾഫി​െൻറ നിർമാണം യഥാസ്ഥാനത്തല്ലെന്നാണ് ജീവനക്കാർ പറയുന്നത്. 7.5 കോടി ചെലവിൽ പോർട്ട് ട്രസ്റ്റാണ് ജെട്ടിനിർമാണം കരാർ എടുത്ത് നിർവഹിച്ചത്. പോർട്ട് ട്രസ്റ്റിലെ ഉദ്യോഗസ്ഥരും ഷിപ്യാർഡിലെ വിദഗ്ധരും സംയുക്തമായി വിലയിരുത്തിയാണ് നിർമാണം നടത്തിയതെന്നാണ് പറയുന്നത്. നിർമാണത്തിൽ അപാകതയുണ്ടെന്ന് കെ.എസ്.െഎ.എൻ.സിയും കുറ്റമറ്റനിലയിലാണ് നിർമാണമെന്ന് കരാർ എടുത്തവരും പറയുേമ്പാൾ യാഥാർഥ്യമെന്തെന്ന് വിലയിരുത്താനുള്ള ഒരു ശ്രമവും ഉണ്ടാകുന്നുമില്ല. ഉദ്ഘാടനത്തിന് തേലന്നുമാത്രം വാഹനം കൈമാറിയതടക്കം സാഹചര്യങ്ങൾ വിലയിരുത്താൻ മതിയായ സമയം ലഭിച്ചില്ലെന്നും കെ.എസ്.െഎ.എൻ.സി അധികൃതർ പറയുന്നു. ധാരണപത്രത്തിൽ ഒപ്പിട്ട് സർവിസ് നടത്തുന്നതി​െൻറ ചുമതല കൈമാറിയ സാഹചര്യത്തിൽ സർവിസ് പുനരാരംഭിക്കേണ്ടതി​െൻറ പൂർണ ഉത്തരവാദിത്തം കെ.എസ്.െഎ.എൻ.സിക്ക് മാത്രമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോർപറേഷൻ അധികൃതർ. ഫലത്തിൽ പശ്ചിമ കൊച്ചിയിലെ യാത്രക്ലേശം പരിഹരിക്കാൻ 16 കോടി ചെലവിട്ട് യാഥാർഥ്യമാക്കിയ പദ്ധതിയുടെ ഭാവി ആശങ്കയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.