നെല്ലിനോടൊപ്പം മീനും പദ്ധതി നടപ്പിലാക്കണമെന്ന്

വൈപ്പിൻ: ഭീമമായ സാമ്പത്തിക നഷ്ടവും തൊഴിലാളി ക്ഷാമവുംമൂലം പ്രതിസന്ധിയിലായ പൊക്കാളി കൃഷി സംരക്ഷിക്കാന്‍ നെല്ലിനോടൊപ്പം മീനും പദ്ധതിക്ക് ലൈസന്‍സ് നൽകണമെന്ന് നായരമ്പലം പൊക്കാളി നിലം ഉടമ സംഘം വാര്‍ഷിക പൊതുയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നെടുങ്ങാട് െവച്ച് സംഘം പ്രസിഡൻറ് എ.ഐ. ജോസഫ് അധ്യക്ഷത വഹിച്ചു. പൊക്കാളി കൃഷി രംഗത്തെ പ്രതിസന്ധിയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്ത യോഗം, ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിഷേധ നിലപാടിൽ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിസന്ധി മുതലെടുത്ത് കൂണുപോലെ മുളച്ചുപൊങ്ങുന്ന സംഘടനകള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ സാമൂഹിക യാഥാർഥ്യങ്ങളെ ഉള്‍ക്കൊള്ളാത്തതും കര്‍ഷകരെ ദ്രോഹിക്കുന്നതുമാണ്. വ്യവസ്ഥാപിത തൊഴിലാളി പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തിൽ ഉറച്ച നിലപാട് എടുക്കാത്തത് സ്ഥിതി വഷളാക്കാനോ ഉപകരിക്കൂ എന്ന് യോഗം വിലയിരുത്തി. എ.എ. കുഞ്ഞച്ചന്‍, എന്‍.ജെ. പയസ്, പി.ആര്‍. ശ്യാംസുന്ദര്‍, എ. എ. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. കെ.എസ്. സുരേഷ് സ്വാഗതവും എം.എസ്. ശിവദാസന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.