റോ റോ സര്‍വിസ് സ്വകാര്യ ഏജന്‍സിയെ ഏൽപിക്കരുത് -സി.പി.എം വൈപ്പിന്‍: കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടനം ചെയ്ത റോ റോ സര്‍വിസ് പൊതുമേഖല സ്ഥാപനമായ കിന്‍കോയിൽനിന്ന് മാറ്റി സ്വകാര്യ വ്യക്തികളെ ഏൽപിക്കാനുള്ള നീക്കത്തിൽനിന്ന് കൊച്ചി കോര്‍പറേഷന്‍ പിന്തിരിയണമെന്ന് സി.പി.എം വൈപ്പിന്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. മേയറുടെയും യു.ഡി.എഫിെൻറയും നേതൃത്വത്തിൽ സ്വകാര്യസ്ഥാപനത്തെ സര്‍വിസ് ഏൽപിക്കാൻ തുടക്കം മുതൽ ശ്രമം നടന്നിരുന്നു. സര്‍വിസ് നടത്താന്‍ ആവശ്യമായ പരിചയസമ്പന്നരായ തൊഴിലാളികളെ കണ്ടെത്താന്‍ കിന്‍കോക്ക് അവസരം ലഭിക്കാതിരിക്കാന്‍ അവസാന നിമിഷമാണ് സര്‍വിസ് അവരെ ഏൽപിച്ചത്. ഇതുമൂലമാണ് ഉദ്ഘാടനശേഷം സര്‍വിസ് നടത്താനാകാതെ വന്നത്. ഈ അവസരം മുതലെടുത്താണ് സ്വകാര്യ സ്ഥാപനത്തിനുവേണ്ടി താൽപര്യപ്പെടുന്നത്. കിന്‍കോയിലെ 16 ജീവനക്കാര്‍ പരിശീലനം പൂര്‍ത്തിയാവുകയാണ്. അവർ എത്തിയാൽ സര്‍വിസ് പുനരാരംഭിക്കാന്‍ തടസ്സമില്ലെന്നും യോഗം വിലയിരുത്തി. എന്നാൽ, ആ സമയം നോക്കി സര്‍വിസ് മറ്റാര്‍ക്കോ കൊടുക്കാനുള്ള കോര്‍പറേഷെൻറ നീക്കം അപലപനീയമാണ്. അത്തരം നടപടിയിലേക്ക് കോര്‍പറേഷന്‍ നീങ്ങിയാൽ പ്രക്ഷോഭം നടത്തുമെന്ന് ഏരിയ സെക്രട്ടറി സി.കെ. മോഹനന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.