പറവൂർ: പള്ളിയാക്കൽ സർവിസ് സഹകരണ ബാങ്കിെൻറ കീഴിലെ സഹകരണ സ്വാശ്രയ സഹായ ഗ്രൂപ്പുകളുടെ വാർഷിക സമ്മേളനം 12 വരെ കടക്കര സഹകരണ കാർഷിക സേവന കേന്ദ്രത്തിൽ നടക്കും. രാവിലെ 10ന് എസ്.എച്ച്.ജി ഗ്രൂപ്പുകളുടെ സംയുക്ത വാർഷികാഘോഷം മുൻ എം.എൽ.എ പി. രാജു ഉദ്ഘാടനം ചെയ്യും. ഏഴിക്കര പഞ്ചായത്ത് പ്രസിഡൻറ് പി.എ. ചന്ദ്രിക അധ്യക്ഷത വഹിക്കും. വ്യാഴാഴ്ച ഉച്ചക്ക് 12ന് കൃഷി സഹകരണ സ്വാശ്രയ സഹായ ഗ്രൂപ്പുകളുടെ സംയുക്ത വാർഷിക സമ്മേളനം പൊക്കാളി കൃഷി വികസന ഏജൻസി വൈസ് ചെയർമാൻ കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്യും. പി.വി. രവി അധ്യക്ഷത വഹിക്കും. 10ന് രാവിലെ 10ന് മുട്ടക്കോഴി, താറാവ് കർഷകരുടെ വാർഷിക സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം കെ.സി. രാജീവ് ഉദ്ഘാടനം ചെയ്യും. മിനി ഡേവിഡ് അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടിന് ക്ഷീരകർഷകരുടെ വാർഷിക പൊതുയോഗം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. എ.സി. രേണുക അധ്യക്ഷത വഹിക്കും. 11ന് രാവിലെ പത്തിന് ഭക്ഷ്യസുരക്ഷ സേനാംഗങ്ങളുടെ വാർഷിക പൊതുയോഗം ബ്ലോക്ക് പഞ്ചായത്തംഗം ടി.ഡി. സുധീർ ഉദ്ഘാടനം ചെയ്യും. ലസിത മുരളി അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടിന് കുറ്റിമുല്ല കർഷക ഗ്രൂപ്പുകളുടെ വാർഷിക പൊതുയോഗം ഗീത പ്രതാപൻ ഉദ്ഘാടനം ചെയ്യും. സുധർമ രാജു അധ്യക്ഷത വഹിക്കും. 12ന് സമാപന സമ്മേളനം എസ്. ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി അധ്യക്ഷത വഹിക്കും. വി.ഡി. സതീശൻ എം.എൽ.എ നല്ല കർഷകനും കർഷക ഗ്രൂപ്പുകൾക്കും സമ്മാനം വിതരണം ചെയ്യും. തുടർന്ന് സ്വാശ്രയ ഗ്രൂപ് കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടക്കും. കൈത്തറി സ്കൂൾ യൂനിഫോം: നിവേദനം നൽകി പറവൂർ: പരമ്പരാഗത വ്യവസായമായ കൈത്തറി മേഖലക്ക് പുതുജീവൻ നൽകുന്ന സൗജന്യ കൈത്തറി സ്കൂൾ യൂനിഫോം പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സമായ നൂൽ ലഭ്യതക്കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന കൈത്തറി അസോസിയേഷൻ വ്യവസായ മന്ത്രിക്ക് നിവേദനം നൽകി. ജില്ലയിൽ നൂറ്റമ്പതോളം നെയ്ത്തുകാരും അമ്പതോളം അനുബന്ധ തൊഴിലാളികളും യൂനിഫോം നെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ അധ്യയന വർഷം എട്ട് മാസം കൊണ്ട് ജില്ലക്ക് ആവശ്യമായ 85,000 മീറ്റർ തുണി തൊഴിലാളികൾ ഉൽപാദിപ്പിച്ചു. ജില്ലയിൽ 13 കൈത്തറി സംഘങ്ങളാണ് യൂനിഫോം ഉൽപാദനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. അടുത്ത വർഷത്തേക്കുള്ള തുണി ഇപ്പോൾ ഉൽപാദിപ്പിച്ചാേല േക്വാട്ട പൂർത്തീകരിക്കാനാവൂ. അടുത്ത വർഷം രണ്ട് ലക്ഷം മീറ്റർ തുണിയെങ്കിലും ഉൽപാദിപ്പിക്കേണ്ടി വരും. നിലവിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾക്ക് രണ്ട് ജോഡി യൂനിഫോമാണ് നൽകുന്നത്. അടുത്ത വർഷം പത്ത് വരെ കുട്ടികൾക്ക് യൂനിഫോം നൽകാൻ പദ്ധതിയുണ്ട്. ചിലയിനം നൂലുകൾ ലഭിക്കാത്തത് ഭൂരിപക്ഷം തറികളുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് മെച്ചപ്പെട്ട കൂലിയും ആനുകൂല്യങ്ങളും ലഭിക്കുന്ന പദ്ധതിയാണ് സ്തംഭനാവസ്ഥയിലായത്. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് അസോസിയേഷൻ കമ്മിറ്റിയംഗം ടി.എസ്. ബേബി നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.