ഗതാഗത നിയന്ത്രണത്തിലെ അശാസ്ത്രീയത; രണ്ടാംഘട്ട സമരം 14 മുതൽ

ആലുവ: നഗരത്തിലെ ഗതാഗത നിയന്ത്രണം അശാസ്ത്രീയമാണെന്നാരോപിക്കുന്ന സംയുക്ത സമരസമിതി രണ്ടാംഘട്ട പ്രക്ഷോഭത്തിലേക്ക്. 14ന് തുടർസമരം ആരംഭിക്കും. റെയിൽവേ സ്‌റ്റേഷൻ സ്ക്വയറിൽ വൈകീട്ട് നാലുമുതൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കാനാണ് തീരുമാനം. തുടർന്നും പരിഹാരമുണ്ടായില്ലെങ്കിൽ ചക്രസ്തംഭന സമരം നടത്താനും സംയുക്ത സമരസമിതി യോഗം തീരുമാനിച്ചു. വ്യാപാരികളും കോൺഗ്രസ് ഒഴികെയുള്ള രാഷ്‌ട്രീയപാർട്ടികളും റെസിഡൻറ്സ് അസോസിയേഷനുകളും ചേർന്നാണ് സംയുക്ത സമരസമിതിക്ക് രൂപംനൽകിയത്. കഴിഞ്ഞ നവംബർ 20ന് 10 ദിവസം പരീക്ഷണമെന്ന് പറഞ്ഞാരംഭിച്ച ഗതാഗതനിയന്ത്രണം നഗരവാസികൾക്കും കിഴക്കൻ മേഖലയിൽ താമസിക്കുന്നവർക്കും വ്യാപാരികൾക്കും ദുരിതമാണ് സമ്മാനിച്ചതെന്ന് യോഗം വിലയിരുത്തി. ഇതിനെതിരെ സമരം തുടങ്ങിയപ്പോൾ കലക്ടർ ഇടപെട്ട് ഗതാഗത നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചിരുന്നു. മാർച്ച് 31നകം കൂടുതൽ ഇളവ് അനുവദിക്കാമെന്ന് സമരസമിതിക്ക് ഉറപ്പും നൽകി. ഇത് പാലിക്കാത്തതിനെത്തുടർന്നാണ് കഴിഞ്ഞദിവസം വ്യാപാര ഭവനിൽ സമരസമിതി യോഗം ചേർന്നത്. യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ഷംസു അധ്യക്ഷത വഹിച്ചു. കെ.എം. കുഞ്ഞുമോൻ, രാജീവ് സക്കറിയ, എ.ജെ. റിയാസ്, ജോണി മൂത്തേടൻ, ഹംസക്കോയ, ഖാലിദ് മുണ്ടപ്പിള്ളി എന്നിവർ സംസാരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി വി. സലീം സ്വാഗതവും മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഇ.എം. നസീർ ബാബു നന്ദിയും പറഞ്ഞു. വൈദ്യുതി മുടങ്ങും എടത്തല: വൈദ്യുതി സെക്ഷനുകീഴിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പുക്കാട്ടുപടി, മുതിരക്കാട്ടുമുകൾ, ജമ്മാടിഞാൽ, മാളേക്കപ്പടി, പയനാട്ട് ക്ഷേത്രം, മോച്ചാംകുളം, പാലാഞ്ചേരിമുകൾ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.