പരമ്പരാഗത കലാരൂപങ്ങളുടെ അവതരണത്തിന്​ വേദി

കൊച്ചി: പരമ്പരാഗത കലകളുടെ അവതരണത്തിനും പഠനഗവേഷണങ്ങള്‍ക്കുമായി രൂപംകൊടുത്ത റിവൈവ കലാസാംസ്‌കാരിക കേന്ദ്രത്തില്‍ പരമ്പരാഗത കലകള്‍ എല്ലാ വെള്ളിയാഴ്ചകളിലും അവതരിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് ആറിന് ഫോര്‍ട്ട്‌കൊച്ചി ഡേവിഡ് ഹാളിലാണ് പരിപാടി. ഇതിൽനിന്ന് സമാഹരിക്കുന്ന തുക അതത് കലാകാരന്മാര്‍ക്ക് കൈമാറും. അവശ കലാകാരന്മാരെ കണ്ടെത്തി വരുമാനത്തിലൊരു പങ്ക് നല്‍കുമെന്നും പ്രോഗ്രാം കണ്‍വീനര്‍ മോന്‍സി പാല പറഞ്ഞു. തെയ്യം, ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍, യക്ഷഗാനം, മയിലാട്ടം, കരകാട്ടം, കാവടിയാട്ടം, ദഫ്മുട്ട്, അറബനമുട്ട്, കോല്‍ക്കളി, മാര്‍ഗംകളി, ഒപ്പന, പടയണി, തിറ, തിരുവാതിര, നാഗപ്പാട്ട്, പൂരക്കളി, പുലികളി, നാടന്‍ പാട്ട് തുടങ്ങിയ പരമ്പരാഗത കലകള്‍ അടുത്ത ദിവസങ്ങളില്‍ അവതരിപ്പിക്കും. വാർത്തസമ്മേളനത്തില്‍ കോഓഡിനേറ്റര്‍മാരായ സന്തോഷ് കണ്ണൂര്‍, സൈമണ്‍ മോന്‍സി, ഫിലിക്‌സ്, ഫെബിന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.