കൊച്ചിൻ പോർട്ട്​ സ്​റ്റാഫ്​ അസോ. ധർണ

കൊച്ചി: ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തുക, ക്ഷാമബത്ത കൂടുന്നതനുസരിച്ച് കോൺട്രാക്ട് ജീവനക്കാരുടെ ശമ്പളം പുനർനിർണയിക്കുക, ആശ്രിത നിയമനത്തിലും ക്ലാസ് നാല് വിഭാഗത്തിലെ ജീവനക്കാർക്ക് പ്രമോഷനിലും നിയമാനുസൃത വിഹിതം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എസ്.എ തുറമുഖ അഡ്മിനിസ്ട്രേറ്റിവ് ഒാഫിസിന് മുന്നിൽ ധർണ നടത്തി. എച്ച്.എം.എസ് ദേശീയ നേതാവ് തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. സി.പി.എസ്.എ വർക്കിങ് പ്രസിഡൻറും ഒാൾ ഇന്ത്യ പോർട്ട് ആൻഡ് േഡാക്ക് വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡൻറുമായ പി.എം. മുഹമ്മദ് ഹനീഫ്, ജനറൽ സെക്രട്ടറി തോമസ് സെബാസ്റ്റ്യൻ, ഭാരവാഹികളായ ജോസഫ് ജോസ്, ബാബുരാജ്, പി.പി. ശിവൻ, സൈറാ ബാനു, പി.എ. അജയൻ, തങ്ങൾകുഞ്ഞ് എന്നിവർ സംസാരിച്ചു. റെഡ്ക്രോസ് ദിനം ആചരിച്ചു െകാച്ചി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ല ബ്രാഞ്ച് റെഡ് ക്രോസ് ദിനം ആചരിച്ചു. എറണാകുളം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ കെ.ജെ. മാക്സി എം.എൽ.എ മുഖ്യാതിഥിയായി. ഡി.എം.ഒ എൻ.കെ. കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ല ബ്രാഞ്ച് ചെയർമാൻ ബാലകൃഷ്ണ കർത്ത, എറണാകുളം ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആശ, ഡോ. ജുനൈദ് റഹ്മാൻ, ഡോ. ഹനീഷ് (സെക്രട്ടറി െഎ.എം.എ), എ.കെ. സിറാജുദ്ദീൻ (വൈസ് ചെയർമാൻ ആൻഡ് സ്റ്റേറ്റ് ട്രഷറർ െഎ.ആർ.സി.എസ്), കെ.വി. രാമചന്ദ്രൻ, അനിൽരാജ്, ഇക്കോരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. യൂത്ത് റെഡ്ക്രോസ് വർക്കിങ് ചെയർമാൻ ഇ.എ. ഷബീർ അവാർഡുകൾ പ്രഖ്യാപിച്ചു. മെഡിക്കൽ ക്യാമ്പ് കൊച്ചി: വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ വിഭാഗമായ നവദർശ​െൻറ സ്പോർട്സ് അക്കാദമിയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും സംയുക്തമായി കായികക്ഷമത പരിപോഷണത്തി​െൻറ ഭാഗമായി കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി. നവദർശൻ ഡയറക്ടർ ഫാ. ആൻറണി ബിബു കാടംപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. ഡോ. എം.എ. ജോസഫ്, ജോർജ് ഷിൻഡേ, സജീവ് ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.