മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനം: എറണാകുളം -അങ്കമാലി അതിരൂപത അവാര്‍ഡ് ഏറ്റുവാങ്ങി അങ്കമാലി: മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി) ഏര്‍പ്പെടുത്തിയ ബിഷപ് മാര്‍ മാക്കില്‍ അവാര്‍ഡ് എറണാകുളം, അങ്കമാലി അതിരൂപത പ്രതിനിധികൾ ഏറ്റുവാങ്ങി. മദ്യവർജന പ്രവര്‍ത്തനം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, മദ്യം-ലഹരിവിരുദ്ധ ബോധവത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങൾക്കാണ് അവാർഡ്. മേജര്‍ ആര്‍ച് ബിഷപ് കർദിനാള്‍ മാര്‍ ജോര്‍ജ് ആലേഞ്ചരിയില്‍നിന്ന് ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍, പ്രസിഡൻറ് കെ.എ. പൗലോസ് കാച്ചപ്പിള്ളി, സംസ്ഥാന സെക്രട്ടറി ചാര്‍ളി പോള്‍, രൂപത ഭാരവാഹികളായ ചാണ്ടി ജോസ്, ഷൈബി പാപ്പച്ചന്‍, എം.പി. ജോസി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. സിസ്റ്റര്‍ മരിയൂസ, സിസ്റ്റര്‍ റോസ്മിന്‍, സിസ്റ്റര്‍ മരിയറ്റ, എബ്രാഹാം ഓലിയപ്പുറം, ശോശാമ്മ തോമസ്, ബാബു പോള്‍, കെ.ഒ. ജോയി, ഇ.പി. വര്‍ഗീസ്, കെ.എ. റപ്പായി, ആൻറു മുണ്ടാടന്‍, പൗളിന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.