ആലപ്പുഴ ലൈവ്​

ത്രിമൂർത്തികളുടെ ശക്തിപരീക്ഷണം ഉൗരി​െൻറ കരുത്തും ഉൗർജവും അറിയാവുന്നവർ ഗോദയിൽ നിൽക്കുേമ്പാൾ ആര് ചെറിയവൻ, ആര് വലിയവൻ എന്ന് പറയുക എളുപ്പമല്ല. അവർ ത്രിമൂർത്തികളാണ്. ഒാരോരുത്തർക്കും അവരുടേതായ ശക്തിയും അംഗബലവുമുണ്ട്. രാഷ്ട്രീയത്തി​െൻറ തിളക്കമാർന്ന അധ്യായങ്ങൾ അവകാശപ്പെടുന്നവർ. ദേശപാരമ്പര്യത്തി​െൻറ കരുത്തുള്ളവർ. യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറും എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാനും എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളയും ഇൗ മൂർത്തിഗണങ്ങളിൽ പെട്ടവരാണ്. ആർക്കും സംശയം ലവലേശമില്ല. തോൽവി എന്നത് അവരുടെ നിഘണ്ടുവിലില്ല. ഒരാൾ മാത്രമെ വിജയിക്കൂവെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, അത് ആരാണെന്ന് പറയാൻ മൂന്നുപേരുടെയും അണികൾക്ക് സേങ്കാചമില്ല. ഞങ്ങളുടെ സ്ഥാനാർഥിതന്നെ. ഇതാണ് ചെങ്ങന്നൂരിലെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ. കാത്തിരുന്ന് ലഭിച്ച സ്ഥാനാർഥി കുപ്പായമാണ് ഡി. വിജയകുമാറിന്. പലതവണ കൈവിട്ടുപോയ ഭാഗ്യം. ചെറുപ്പകാലത്ത് കൈക്കുമ്പിളിൽ എത്തിച്ച സ്ഥാനാർഥിത്വം ആ പാർട്ടിക്കാർതന്നെ തട്ടിത്തെറിപ്പിച്ചതി​െൻറ വേദന മനസ്സി​െൻറ കോണിലുണ്ട്. എങ്കിലും പക്വതയുടെ നരവീണ മുഖവുമായി ഇന്നും വിജയകുമാർ ജനങ്ങൾക്കിടയിലുണ്ട്. രാഷ്ട്രീയക്കാരനായി മാത്രമല്ല, അഭിഭാഷകനായി, അയ്യപ്പസേവാസംഘം പ്രവർത്തകനായി ഒക്കെ. സജി ചെറിയാനും ചെങ്ങന്നൂരുകാർക്ക് നിസ്സാരക്കാരനല്ല. സി.പി.എം രാഷ്ട്രീയത്തി​െൻറ അലകും പിടിയും നന്നായി അറിയുന്നയാൾ. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ തുടക്കം. ഒരുതവണ കൈവിട്ടുപോയ ഭാഗ്യം തിരിച്ചുപിടിക്കാനുള്ള വെമ്പലിലാണ് സജി ചെറിയാൻ. രാഷ്ട്രീയത്തിൽ സി.പി.എമ്മി​െൻറ ജില്ലയിലെ സെക്രട്ടറി പദവി അലങ്കരിക്കുന്ന നേതാവ്. അൽപസ്വൽപം ജീവകാരുണ്യ പ്രവർത്തനങ്ങളും രാഷ്ട്രീയത്തിനൊപ്പമുണ്ട്. സാന്ത്വന പരിചരണരംഗത്ത് സംഘടനക്ക് നേതൃത്വവും വഹിക്കുന്നു. ഇത്തവണ വിജയം ഉറപ്പാക്കാനുള്ള അക്ഷീണ യത്നത്തിലാണ്. പി.എസ്. ശ്രീധരൻ പിള്ളയും ജന്മംകൊണ്ട് ഇൗ നാടി​െൻറ സന്തതിയാണ്. അഭിഭാഷകനെങ്കിലും ബി.ജെ.പി രാഷ്ട്രീയത്തി​െൻറ അപ്പോസ്തലൻ. സൗമ്യമായ പെരുമാറ്റത്തിലൂടെ ആരെയും ആകർഷിക്കത്തക്ക പ്രകൃതം. കഴിഞ്ഞതവണ വല്ലാത്ത വിജയപ്രതീക്ഷയിലായിരുന്നു. എന്നാൽ, മോശമല്ലാത്ത തോൽവി നേടിയെന്ന അഭിമാനമുണ്ട്. ഇത്തവണ ആ തോൽവി വിജയത്തി​െൻറ പടവിലേക്കുള്ള ഗമനമായി മാറുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഇവർക്കൊപ്പം മറ്റുചിലരും സ്ഥാനാർഥിക്കുപ്പായത്തിൽ ഉണ്ട്. എങ്കിലും ചെങ്ങന്നൂരിലെ വോട്ടർമാരുടെ മനസ്സിൽ വിജയപ്രതീക്ഷയുടെ പ്രകാശം ചൊരിയുന്നവർ ഇവരാണ്. ആളും അർഥവും ഏറെ; അണികളെല്ലാം ചെങ്ങന്നൂരിലേക്ക് സംസ്ഥാനത്ത് ഒരിടത്തുമാത്രം തെരഞ്ഞെടുപ്പ് നടക്കുേമ്പാൾ പ്രമുഖ പാർട്ടികൾക്കും മുന്നണികൾക്കും ആളിനും അർഥത്തിലും പഞ്ഞമുണ്ടാകില്ല. ചെങ്ങന്നൂരി​െൻറ ഒാരോ വാർഡുകളെയും തിരിച്ച് പ്രവർത്തകസംഘത്തിന് ചുമതല കൊടുത്തിരിക്കുകയാണ് അവരൊക്കെ. വ്യവസ്ഥാപിതമായി നീങ്ങുന്നവർ സി.പി.എമ്മും ബി.ജെ.പിയുമാണ്. പുറമെ ശാന്തമെന്ന് തോന്നാം. എന്നാൽ, അടിത്തട്ടിൽ ഇളക്കിമറിക്കലാണ്. കോൺഗ്രസ് പ്രവർത്തകരും ആവോളം എത്തിയിട്ടുണ്ട്. ഇടതുമുന്നണിയിൽ സി.പി.എമ്മിന് പുറമെ സി.പി.െഎയുടെയും മറ്റ് ഘടകകക്ഷികളുടെയും പ്രവർത്തകർക്കും ചുമതലകൾ വീതിച്ച് നൽകിയിട്ടുണ്ട്. എങ്കിലും കടിഞ്ഞാൺ സി.പി.എമ്മി​െൻറ കൈയിലാണ്. അവരുടെ സ്ഥാനാർഥിയാണ് മത്സരിക്കുന്നത് എന്നതാണ് കാരണം. പാർട്ടി ഭരിക്കുന്ന ജില്ലയിലെ പഞ്ചായത്തുകളിലെ അംഗങ്ങൾക്കും ഒാരോ ബ്രാഞ്ച്-ലോക്കൽ കമ്മിറ്റികൾക്കും ചെങ്ങന്നൂർ നിയോഗമാണ്. ഒാരോ ദിവസവും നിശ്ചയിക്കപ്പെടുന്ന വാർഡുകളിലെയും പഞ്ചായത്തുകളിലെയും പ്രവർത്തനത്തിന് പോകുന്നവർക്ക് പ്രത്യേക അലവൻസും പാർട്ടി നിശ്ചയിച്ചിട്ടുണ്ട്. ഘടകകക്ഷികളും ചെങ്ങന്നൂരിെന നിസ്സാരമായി കാണുന്നില്ല. ബി.ജെ.പിയുടെയും ആർ.എസ്.എസി​െൻറയും പ്രവർത്തകരും മണ്ഡലത്തിൽ ആഴ്ചകളായി തമ്പടിക്കുകയാണ്. തങ്ങളുടെ വോട്ടുകൾ പാഴാകാതിരിക്കാനും അപ്പുറത്തുനിന്ന് കണ്ടെത്താനും സംഘ്പരിവാർ സംഘടനകൾ എല്ലാ ഉപായങ്ങളും പയറ്റുന്നുണ്ട്. ആർ.എസ്.എസിന് ചെങ്ങന്നൂർ ഇപ്പോൾ വിജയിക്കേണ്ട കർമഭൂമിയാണ്. കോൺഗ്രസിന് ഇതൊരു തിരിച്ചുപിടിക്കൽ യജ്ഞംകൂടിയാണ്. പൊതുവെ വലതുപക്ഷ മണ്ഡലത്തിൽ മുെമ്പാന്നും ഇല്ലാത്ത വിയർപ്പൊഴുക്കൽ നടത്തി അവർ ആ ശ്രമങ്ങൾക്ക് ആേവശം പകരുന്നു. പണ്ടൊക്കെ ചെങ്ങന്നൂർ കോൺഗ്രസിന് പാട്ടുംപാടി ജയിക്കുന്ന നാടായിരുന്നു. ഇന്ന് നന്നായി പണിയെടുത്താൽ ഫലം കിട്ടുമെന്ന് അവർ കരുതുന്നു. ആ ജോലിയിലാണ് പ്രവർത്തകർ. ഇതെല്ലാം ശക്തമായ ത്രികോണ മത്സരത്തി​െൻറ പശ്ചാത്തലം മണ്ഡലത്തിലൊരുക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.