കരട് തീരനിയന്ത്രണ വിജ്ഞാപനം: സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം -കെ.എൽ.സി.എ കൊച്ചി: കരട് തീരനിയന്ത്രണ വിജ്ഞാപനത്തിൽ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കെ.എല്‍.സി.എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. മുന്‍ വിജ്ഞാപനത്തിെൻറ അപാകത പരിഹരിക്കുെന്നന്ന പേരില്‍ കേന്ദ്രം പുറത്തിറക്കിയ കരട് വിജ്ഞാപനം ടൂറിസത്തിന് കടല്‍ത്തീരങ്ങളില്‍ അനിയന്ത്രിതമായ നിർമാണസ്വാതന്ത്ര്യം നല്‍കുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. തദ്ദേശവാസികളുടെ ഭവനനിർമാണ അവകാശം പുനഃസ്ഥാപിക്കുന്നതിനുവേണ്ടി മാത്രമായാണ് ഭേദഗതികള്‍ ആവശ്യപ്പെട്ട് മുമ്പ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നത്. 2018ലെ കരട് വിജ്ഞാപനം പുറത്തിറക്കിയപ്പോള്‍ ഭവനനിർമാണം നിഷിദ്ധമായ സ്ഥലങ്ങളില്‍പോലും റിസോര്‍ട്ടുകളും ഹോട്ടലുകളും അനുവദനീയമാണ്. ചെങ്ങന്നൂര്‍ ഉപെതരഞ്ഞെടുപ്പില്‍ സമുദായത്തെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കും. വിശദവിവരങ്ങള്‍ പ്രാദേശികതലത്തില്‍ വരുന്ന ദിവസങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ തീരുമാനിക്കും. ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കുള്‍പ്പെടെ പ്രഖ്യാപിച്ചിരുന്ന ആനുകൂല്യങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തണം. രണ്ടുദിവസമായി എറണാകുളത്ത് നടന്ന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന നേതൃക്യാമ്പിൽ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ, ജന. സെക്രട്ടറി ഷെറി ജെ. തോമസ്, ഷാജി ജോർജ്, ഇ.ഡി. ഫ്രാന്‍സിസ്, എം.സി. ലോറന്‍സ്, ഷൈജ, ജോസഫ് ജോണ്‍സന്‍, ബേബി ഭാഗ്യോദയം, ജസ്റ്റിന്‍ കരിപ്പാട്ട്, ജോസഫ് പെരേര, ജോർജ് നാനാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.