പറവൂർ: ചെട്ടിക്കാട് സെൻറ് ആൻറണീസ് തീർഥാടന കേന്ദ്രത്തിലെ ഊട്ടുതിരുനാൾ ചൊവ്വാഴ്ച നടക്കും. രാവിലെ 10ന് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ സദ്യ ആശീർവദിക്കും. തുടർന്ന് 10.15ന് ആരംഭിക്കുന്ന ഊട്ടുനേർച്ച രാത്രിവരെ നീളും. രാവിലെ 6.30 മുതൽ രാത്രി 9.30 വരെ തുടർച്ചയായി കുർബാന, നൊവേന എന്നിവയുണ്ടാകും. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലും തമിഴ്നാട്ടിൽനിന്നും പതിനായിരക്കണക്കിന് വിശ്വാസികൾ പള്ളിയിലെത്തും. തിരക്ക് പരിഗണിച്ച് വിവിധ സ്ഥലങ്ങളിൽ പാർക്കിങ് സൗകര്യവും കുടിവെള്ളവും സജ്ജമാക്കിയിട്ടുണ്ട്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന വളൻറിയേഴ്സ്, മെഡിക്കല്‍, ഫയർഫോഴ്സ് ടീമുകൾ ഉണ്ടായിരിക്കും. കിഴക്കിെൻറ പാദുവ എന്നറിയപ്പെടുന്ന ചെട്ടിക്കാട് തീർഥാടനകേന്ദ്രത്തിൽ സൂക്ഷിച്ച വി. അന്തോണീസിെൻറ അഴുകാത്ത നാവ്, കൈയുടെ അസ്ഥി, സഭാവസ്ത്രത്തിെൻറ ഒരുഭാഗം എന്നീ തിരുശേഷിപ്പുകൾ വണങ്ങാനും വിശുദ്ധെൻറ രൂപം ദർശിക്കാനും പൊൻനാവ് എടുത്തുെവക്കാനും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റെക്ടർ ഫാ. ജോയ് കല്ലറക്കൽ അറിയിച്ചു. എട്ടാമിടമായ 15ന് വൈകീട്ട് 4.15ന് ആേൻറാണിയൻ പിൽഗ്രിം സെൻറർ ആശീർവാദം നടക്കും. അറിവിെൻറ ദർശനോത്സവം സമാപിച്ചു പറവൂർ: ഗുരുപ്രതിഷ്ഠക്കുമുമ്പ് മണ്ഡപത്തിൽ നോട്ടീസ് പതിച്ചതിെൻറ പിന്നിൽ രാഷ്ട്രീയത്തിൽ ഇന്നും സവർണചിന്തകൾ ശക്തിയായി നിലനിൽക്കുന്നു എന്നതിെൻറ തെളിവാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പറവൂർ യൂനിയൻ അറിവിെൻറ ദർശനോത്സവത്തിെൻറ സമാപന സമ്മേളനവും പ്ലാറ്റിനം ജൂബിലി മന്ദിരം ഉദ്ഘാടനവും ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുമണ്ഡപത്തിൽ നോട്ടീസ് പതിക്കാൻ ഭരാണാധികാരികൾക്ക് തേൻറടം ഉണ്ടായെങ്കിൽ അത് ഈഴവസമുദായത്തിെൻറ സംഘടന ശക്തിെയയും കൂട്ടായ്മെയയും ചോദ്യം ചെയ്യുന്നതാണ്. മന്ദിരം നിർമിക്കാൻ അനുമതി ലഭിക്കണമെങ്കിൽ യൂനിയൻ നേതാക്കളെ മാറ്റണമെന്ന് പറഞ്ഞ രാഷ്ട്രീയ നേതാവിെനതിരെ െതരഞ്ഞെടുപ്പിലൂടെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് ദിവസം നീണ്ട അറിവിെൻറ ദർശനോത്സവത്തിെൻറ സമാപന സമ്മേളനത്തിന് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപപ്രോജ്വലനം നടത്തി. എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് സി.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗുരുമന്ദിര സമർപ്പണവും ഓഡിറ്റോറിയത്തിെൻറ ഉദ്ഘാടനവും യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമനും യൂനിയൻ നിർമിക്കുന്ന ഏഴ് ഗുരുഭവനത്തിെൻറ താക്കോൽദാനവും യൂനിയൻ ഓഫിസിെൻറ ഉദ്ഘാടനവും യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളിയും നിർവഹിച്ചു. വൈപ്പിൻ യൂനിയൻ പ്രസിഡൻറ് ടി.ജി. വിജയൻ, സെക്രട്ടറി പി.ഡി. ശ്യാംദാസ്, ആലുവ യൂനിയൻ പ്രസിഡൻറ് വി. സന്തോഷ്, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം കൗൺസിലർ ഇ.എസ്. ഷീബ, യോഗം ഇൻസ്പെക്ടിങ് ഓഫിസർ ഡി. ബാബു, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്. എം.പി. ബിനു, യൂനിയൻ കൗൺസിലർമാർ എന്നിവർ സംസാരിച്ചു. യൂനിയൻ സെക്രട്ടറി ഹരി വിജയൻ സ്വാഗതവും യൂനിയൻ വൈസ് പ്രസിഡൻറ് ഷൈജു മനക്കപ്പടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.