യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

കൂത്താട്ടുകുളം: വില്ലേജ് ഓഫിസിൽ ഒന്നര മാസമായി വില്ലേജ് ഓഫിസർ ഇല്ലാത്തതിൽ . സാധാരണക്കാരന് ലഭിക്കേണ്ട വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കാൻ കാലതാമസം നേരിടുന്നു. വേനൽമഴയിലും കാറ്റിലും വീടുകൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്ത സ്ഥലങ്ങളിൽ യഥാസമയം എത്തേണ്ട വില്ലേജ് ഓഫിസർ ഇല്ലാത്തതിനാൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ട് നേരിടുന്നു. അടിയന്തര ഇടപെടൽ നടത്തി സ്ഥിരം വില്ലേജ് ഓഫിസറെ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് കെൻ കെ. മാത്യുവി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസ് പോൾ ജോൺ, ജിജോ ടി. ബേബി, ജോമി മാത്യു, ഷാജി. കെ.സി. എന്നിവർ സംസാരിച്ചു. വീടുകൾ സന്ദർശിക്കും കൂത്താട്ടുകുളം: നഗരസഭയിലെ 25 വാർഡുകളിലും പുതിയ കെട്ടിടനമ്പറുകൾ നൽകുന്നതിനും, കെട്ടിടങ്ങളെ സബന്ധിച്ച വിവരശേഖരണം നടത്തുന്നതിന് തിങ്കളാഴ്ച മുതൽ വീടുകൾ സന്ദർശിക്കും. കെട്ടിട ഉടമകൾ പൂരിപ്പിക്കേണ്ട ഫോറം 2 പൂരിപ്പിച്ച് ഒപ്പിട്ട് നൽകണം. വസ്തു നികുതിയിൽ വരുന്ന വർധനവിന് ആനുപാതികമായ നികുതി കുടിശ്ശിക അടക്കുന്നതിന് എല്ലാ കെട്ടിട ഉടമകളും സഹകരിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.