ചെങ്ങമനാട്: വടക്കന്പാട്ടിെൻറ ഈരടിയില്‍ പെരിയാറിലൂടെ സംഘടിപ്പിച്ച പള്ളിത്തോണി എഴുന്നള്ളിപ്പ് ക്ഷേത്രബന്ധങ്ങളുടെ ചരിത്ര സ്മൃതിയായി. വെളിയത്തുനാട് ചെറിയത്ത് നരസിംഹസ്വാമി ക്ഷേത്രത്തില്‍നിന്ന് പെരിയാറിലൂടെ ദേശം ചെറിയത്ത് മഹാവിഷ്ണു ക്ഷേത്രത്തിലേക്കാണ് പെരിയാറിലൂടെ ഞായറാഴ്ച പള്ളിത്തോണി എഴുന്നള്ളിപ്പ് സംഘടിപ്പിച്ചത്. വെളിയത്തുനാട്-ദേശം ക്ഷേത്രങ്ങള്‍ തമ്മിലുണ്ടായിരുന്ന, അറ്റുേപായ ഊഷ്മള ബന്ധം വീണ്ടെടുക്കുന്നതിെൻറ ഭാഗമായാണ് പള്ളിത്തോണി ഒരുക്കിയത്. ഇരുക്ഷേത്രങ്ങളും പരസ്പരം വരവേറ്റാണ് എഴുന്നള്ളിപ്പ് സംഘടിപ്പിച്ചത്. പെരിയാറിെൻറ കരകളില്‍ നിരവധി ഭക്തര്‍ പള്ളിത്തോണി കാണാനെത്തി. വെളിയത്തുനാട് ചെറിയത്ത് നരസിംഹസ്വാമി ക്ഷേത്രത്തില്‍നിന്ന് എത്തിയ പള്ളിത്തോണിക്ക് ദേശം ചെറിയത്ത് ക്ഷേത്രക്കടവില്‍ മേല്‍ശാന്തിയും ഭാരവാഹികളും ചേര്‍ന്നാണ് വരവേല്‍പ് നല്‍കിയത്. തുടര്‍ന്ന് ഭാഗവത സപ്താഹ സമര്‍പ്പണം, അമൃതഭോജനം എന്നിവയും അരങ്ങേറി. ചെങ്ങമനാട് സരസ്വതി സ്കൂളില്‍ നീറ്റ് പരീക്ഷ എഴുതിയത് 240 പേര്‍ ചെങ്ങമനാട്: നീറ്റ് പരീക്ഷയുടെ ജില്ലയിലെ 49ാമത്തെ കേന്ദ്രമായ ചെങ്ങമനാട് സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ 240 പേർ പരീക്ഷയെഴുതി. 62 പേര്‍ തമിഴ്നാട്ടില്‍നിന്നുള്ളവരായിരുന്നു. ശനിയാഴ്ച സന്ധ്യയോടെ രക്ഷിതാക്കളോടൊപ്പം എത്തിയ വിദ്യാര്‍ഥികള്‍ അത്താണിയിലും മറ്റും ഹോട്ടലുകളിലും മറ്റും മുറിയെടുത്താണ് താമസിച്ചത്. ഉച്ചക്ക് വിദ്യാര്‍ഥികളുടെ പരീക്ഷ കഴിയുന്നതുവരെ ഒപ്പം എത്തിയവർക്ക് വിശ്രമിക്കാൻ സ്കൂള്‍ പരിസരത്തെ ഏതാനും വീട്ടുകാര്‍ സൗകര്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.