റോ റോ അനിശ്ചിതത്വം; കിൻകോയും പ്രതിക്കൂട്ടിൽ

മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി-വൈപ്പിൻ സർവിസ് നടത്തേണ്ട റോ റോ ജങ്കാർ സർവിസ് അനിശ്ചിതത്വത്തിൽ തുടരുമ്പോൾ നഗരസഭക്കൊപ്പം കരാർ ഏറ്റെടുത്ത കിൻകോയും പ്രതിക്കൂട്ടിൽ. റോ റോ വെസൽ ഓടിക്കാൻ കിൻകോക്ക് മതിയായ യോഗ്യതയുള്ള ഡ്രൈവർ ഇല്ലാത്തതാണ് പുതിയ പ്രതിസന്ധിക്കും വിവാദത്തിനും ഇടയാക്കിയിരിക്കുന്നത്. പൊതുമേഖല സ്ഥാപനമായ കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ജില്ല കലക്ടർക്ക് കിൻകോ നൽകിയ മറുപടിയിൽ അവർതന്നെയാണ് ഡ്രൈവറുടെ അഭാവം അറിയിച്ചത്. ഈ സാഹചര്യത്തിൽ എന്തടിസ്ഥാനത്തിലാണ് കിൻകോ കൊച്ചി കോർപറേഷനുമായി കരാർ ഒപ്പിട്ടതെന്ന ചോദ്യമുയരുന്നു. ധിറുതിപിടിച്ച് ഉദ്ഘാടനം നടത്തി നഗരസഭയും കിൻകോയും ഒരുപോലെ ജനങ്ങളെ കബളിപ്പിക്കുകയായിരുെന്നന്നാണ് ആരോപണം. റോ റോ സർവിസി​െൻറ ലൈസൻസ് കാലാവധി കഴിഞ്ഞതായ റിപ്പോർട്ടും രേഖകളുടെ ആധികാരികതയും വീണ്ടും പരിശോധനക്കിടയാക്കുമെന്നാണ് അറിയുന്നത്. കരാർ ഒപ്പിട്ട സ്ഥിതിക്ക് കിൻകോയെ ഒഴിവാക്കാൻ ഒട്ടേറെ നിയമപ്രശ്നങ്ങളുമുണ്ട്. പുതിയ ഡ്രൈവർക്ക് പരിശീലനം നൽകി റോ റോ പ്രവർത്തനസജ്ജമാകാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തപെടുന്നത്. ദിേനന ആയിരക്കണക്കിന് യാത്രക്കാരുമായി സർവിസ് നടത്തുന്നതിന് റോ റോക്ക് കൊച്ചി കപ്പൽശാല അത്യാധുനിക സാങ്കേതിക സംവിധാനത്തിലാണ് വെസൽ നിർമിച്ചത്. സാധാരണ സ്റ്റിയറിങ് നിയന്ത്രണമല്ല. പകരം ചെറു മൗസുകളാണ് ഇതിനുള്ളത്. അതിസൂക്ഷ്മമായി മാത്രം കൈകാര്യം ചെയ്യേണ്ടതാണ് പുതിയ സംവിധാനം. വീഴ്ചയുണ്ടായാൽ വെസൽ 360 ഡിഗ്രി വരെ തിരിയുമെന്നത് സാങ്കേതിക നിയന്ത്രണസംവിധാനത്തി​െൻറ ഗൗരവം വെളിപ്പെടുത്തുന്നു. കൊച്ചി അഴിമുഖത്ത് 16 മീറ്റർ ആഴമുള്ള കപ്പൽ ചാലിൽ ചരക്കുകപ്പൽ സർവിസുകൾക്കിടയിലൂടെയും വേലിയേറ്റ-ഇറക്കവേളയിലെ അടിയൊഴുക്കിലും റോ റോ നീങ്ങുമ്പോൾ നിയന്ത്രിക്കുക വിദഗ്ധരായ ഡ്രൈവർമാർക്കെ കഴിയൂവെന്നാണ് ജലഗതാഗത മേഖലയലുള്ളവർ പറയുന്നത്. ഇരുവശവും തുറസ്സായ റോ റോയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിലും യാത്രക്കാരുടെ സുരക്ഷിതത്വത്തിലും കൊച്ചി കോർപറേഷനും കിൻകോയും ലാഘവത്തോടെയാണ് കരാറിേലർപ്പെട്ടതെന്ന് മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. കിൻകോയുടെ വീഴ്ച സർക്കാറിനെയും പ്രതിക്കൂട്ടിലാക്കും.16 കോടി മുടക്കിയാണ് രണ്ട് റോ റോ വെസലും ജെട്ടിയും ഒരുക്കിയിരിക്കുന്നത്. റോ റോ: പ്രതിഷേധസമരങ്ങളുടെ വേലിയേറ്റം മട്ടാഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞയുടൻ നിലച്ച റോ റോ സർവിസിന് പ്രതിഷേധസമരങ്ങൾ ഏറുന്നു. കഴിഞ്ഞദിവസം ജനിച്ചയുടൻ മരിച്ച ജങ്കാറി​െൻറ മരണാനന്തര ചടങ്ങ് എന്ന പ്രമേയത്തിൽ ഫോർട്ട്കൊച്ചി സ്നേഹ കൂട്ടായ്മയുടെ നേതൃത്വത്തിൽ കഞ്ഞിയും പയറും വിതരണം ചെയ്ത് പ്രതിഷേധിച്ചിരുന്നു. വിവിധ രാഷ്ട്രീയകക്ഷികളും പ്രതിഷേധ സമരങ്ങളുമായി രംഗത്തെത്തി. തിങ്കളാഴ്ച നീന്തൽ വിദഗ്ധൻ ഫൈസൽ വൈപ്പിൻകരയിൽനിന്ന് ഫോർട്ട്കൊച്ചിയിലേക്ക് നീന്തി പ്രതിഷേധിക്കും. ചൊവ്വാഴ്ച ലവേഴ്സ് ഓഫ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ ഫോർട്ട്കൊച്ചി ജങ്കാർ ജെട്ടിയിൽനിന്ന് വാഴപ്പിണ്ടി അഴിമുഖത്ത് ഒഴുക്കി പ്രതിഷേധിക്കും. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ സമരങ്ങൾ ഉണ്ടാകുമെന്നാണ് വിവരം. ഖുർആൻ സ്റ്റഡി സ​െൻറർ പരീക്ഷ കൊച്ചി: ഖുർആൻ സ്റ്റഡി സ​െൻറർ കേരള സംസ്ഥാനതലത്തിൽ നടത്തിയ പരീക്ഷ കലൂർ ദഅ്വ സ​െൻററിൽ നടന്നു. കലൂർ ദഅ്വ മസ്ജിദ് ഇമാം ബഷീർ മുഹ്യിദ്ദീൻ നേതൃത്വം നൽകി. പുരുഷ-വനിത ഡയറക്ടർമാരായ കെ.െഎ. അബ്ദുൽ ഖാദർ, ഷാർവി എന്നിവർ മേൽനോട്ടം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.