നെട്ടൂർ: സദ്യ എത്തിക്കാതെ പാചകക്കരൻ മുങ്ങിയത് കല്യാണവീട്ടുകാരെ വെട്ടിലാക്കി. പനങ്ങാട് വർക്കി മെമ്മോറിയൽ ഹാളിലായിരുന്നു ഞായറാഴ്ച കല്യാണം. എഴുപുന്നയിൽനിന്നുള്ള വരനും പനങ്ങാട്ടുനിന്നുള്ള വധുവും കടവന്ത്രയിലെ ക്ഷേത്രത്തിൽനിന്ന് താലികെട്ട് കഴിഞ്ഞ് വീട്ടുകാരോടൊപ്പം രാവിലെ ഹാളിലെത്തി. 11 കഴിഞ്ഞിട്ടും ഭക്ഷണമെത്താതെവന്നപ്പോൾ െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർ കാറ്ററിങ് സെൻററിലെത്തി. പനങ്ങാട് മുണ്ടേമ്പിള്ളി തയ്യത്ത്ശ്ശേരി സൈജുവായിരുന്നു പെൺവീട്ടുകാരിൽനിന്ന് 50,000 രൂപ മുൻകൂർ വാങ്ങി സദ്യ ഏറ്റെടുത്തത്. എന്നാൽ, കാറ്ററിങ് സെൻററിലെത്തിയ െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർക്ക് കാര്യം മനസ്സിലായി. സദ്യയൊരുക്കാതെ കാറ്ററിങ്ങുകാരൻ മുങ്ങിയതാണെന്ന്. വിവരമറിഞ്ഞ് വധുവിെൻറ മാതാപിതാക്കൾ ബോധരഹിതരായി. കാറ്ററിങ് കരാറുകാരെൻറ പനങ്ങാെട്ട സഹായികളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തലേന്ന് രാത്രി പച്ചക്കറികൾ അരിഞ്ഞുവെക്കാൻ പറഞ്ഞതല്ലാതെ തങ്ങൾക്ക് നിർദേശമെന്നും ലഭിച്ചില്ലെന്നും അപകടം അറിഞ്ഞതിനാൽ തങ്ങൾ സ്ഥലം വിട്ടതായും സഹായികൾ പറഞ്ഞു. തുടർന്ന് വിഷയത്തിൽ ഇടപെട്ട പനങ്ങാട് സെൻട്രൽ െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർ ഉണർന്നുപ്രവർത്തിച്ചു. സമീപത്തെ ഹോട്ടലുകൾ, കാറ്ററിങ് സെൻററുകൾ എന്നിവിടങ്ങളിൽനിന്ന് കിട്ടാവുന്ന ഭക്ഷണം ശേഖരിച്ചെത്തിച്ചു. മട്ടാഞ്ചേരിയിലെ ഹോട്ടലിൽനിന്ന് ചിക്കൻ ബിരിയാണിയും എത്തി. വരെൻറ പാർട്ടിക്ക് മരടിലെ ഹോട്ടലിൽനിന്ന് സദ്യയും ഏർപ്പാടാക്കി. വരെൻറ വീട്ടുകാരുടെ സഹകരണം ഏറെ ആശ്വാസമായി. െറസിഡൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് പനങ്ങാട് പൊലീസിൽ പരാതിയും നൽകി. കെ.ബി.പി.എസ് അപകടഭീതിയില്‍; പേപ്പര്‍ മാലിന്യം കുമിഞ്ഞുകൂടി പ്ലാൻറ് നിശ്ചലം കാക്കനാട്: പേപ്പർ മാലിന്യം കുമിഞ്ഞുകൂടിയതോടെ കെ.ബി.പി.എസ് ദുരന്തഭീതിയില്‍. എളുപ്പം കത്തിപ്പിടിക്കുന്ന പേപ്പറുകളാണ് കെ.ബി.പി.എസിലെ ബൈന്‍ഡിങ് പ്ലാൻറില്‍ കുന്നുകൂടി കിടക്കുന്നത്. മാലിന്യം കുമിഞ്ഞുകൂടിയതിനെത്തുടര്‍ന്ന് കെ.ബി.പി.എസില്‍ അച്ചടി ജോലി കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ ബുധന്‍ മുതല്‍ ബൈന്‍ഡിങ് പ്ലാൻറ് പൂര്‍ണമായും നിശ്ചലമായി. കടുത്ത വേനലയാതിനാല്‍ തീപിടിത്തംപോലുള്ള അത്യാഹിതങ്ങള്‍ സംഭവിച്ചേക്കുമോ എന്ന ആശങ്കയിലാണ് തൊഴിലാളികള്‍. മാലിന്യം നീക്കാന്‍ കരാറെടുത്ത ചെന്നൈ സ്വദേശി നഷ്ടമായതിനാല്‍ ജോലി ഉപേക്ഷിച്ചതാണ് പ്രതിസന്ധിക്ക് കാരണം. മാലിന്യം നീക്കാന്‍ കൂടിയ തുകക്ക് കരാറെടുത്ത ഇയാള്‍ ജോലി ഉപേക്ഷിക്കുന്ന വിവരം കെ.ബി.പി.എസ് മാനേജ്മെൻറിനെ അറിയിച്ചില്ല. അച്ചടിക്കുന്ന പാഠപുസ്തകങ്ങളുടെ ബൈന്‍ഡിങ് ജോലിയാണ് കരാറുകാരന്‍ മുങ്ങിയതോടെ നിശ്ചലമായത്. ബൈന്‍ഡിങ് പ്ലാൻറിലെ അഞ്ച് മെഷീനുചുറ്റും പേപ്പര്‍ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. മെഷീനുകള്‍ കാണാന്‍പോലും കഴിയാത്ത അവസ്ഥയിലായി. മാലിന്യം അന്നന്നുതന്നെ മാറ്റിയിരുന്നതാണ് പ്രതിസന്ധിയെത്തുടര്‍ന്ന് പ്ലാൻറില്‍ കെട്ടിക്കിടക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് പേപ്പര്‍ നീക്കാന്‍ കരാര്‍ നല്‍കുന്നത്. ഇത്തവണ കരാറെടുത്തയാള്‍ ആദ്യത്തെ രണ്ടാഴ്ച നീക്കിയിരുന്നു. രണ്ടാമത്തെയാള്‍ക്ക് കാരാര്‍ നല്‍കാൻ കെ.ബി.പി.എസ് മാനേജ്മെൻറ് ആലോചിക്കുന്നുണ്ട്. എന്നാല്‍, കൂടിയ തുകക്ക് കരാറെടുത്തയാള്‍ നിയമപ്രകാരം ഒഴിയാതെ രണ്ടാമത്തെ കരാറുകാരനെ ചുമതലപ്പെടുത്താന്‍ കഴിയില്ല. താൽക്കാലിക തൊഴിലാളികളാണ് പ്ലാൻറിലെ പേപ്പര്‍ മാലിന്യം ഗോഡൗണിലേക്ക് മാറ്റുന്നത്. ഇവിടെനിന്ന് ചുമട്ടുതൊഴിലാളികളാണ് ലോറിയില്‍ കയറ്റുന്നത്. ഇതിന് വന്‍ തുക ചെലവഴിക്കേണ്ടിവരുന്നത് നഷ്ടത്തില്‍ കലാശിച്ച സാഹചര്യത്തില്‍ കരാറുകാരന്‍ പിന്മാറിെയന്നാണ് സൂചന. ബൈന്‍ഡിങ് മെഷീനുകളില്‍നിന്ന് പുറന്തള്ളുന്ന പേപ്പര്‍ മാലിന്യം ബെയ്‌ലിങ് മെഷീനില്‍ കെട്ടുകളാക്കി കുഴല്‍മാര്‍ഗം ഗോഡൗണില്‍ എത്തിച്ചിരുന്ന സംവിധാനം നിര്‍ത്തലാക്കിയിരുന്നു. ആധുനികസംവിധാനം നിര്‍ത്തലാക്കിയ മാനേജ്മെൻറ് ബൈന്‍ഡിങ് പ്ലാൻറിലെ പേപ്പര്‍ മാലിന്യനീക്കത്തിന് കരാര്‍ നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് തൊഴിലാളി യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.