വേമ്പനാട്ടുകായലിൽ വള്ളം മുങ്ങി യുവാവിനെ കാണാതായി

പൂച്ചാക്കൽ: വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് ആേറാടെ പള്ളിപ്പുറം മാട്ടേൽ തുരുത്തിന് സമീപമാണ് സംഭവം. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കറുകവെളി സലിയുടെ മകൻ മനുവിനെയാണ് (28) കാണാതായത്. ഞായറാഴ്ച ഉച്ചക്കുശേഷമാണ് നാലംഗ സംഘം ഫൈബർ വള്ളത്തിൽ ചൂണ്ടയിടാൻ പോയത്. വൈകീട്ട് മടങ്ങുംവഴി ശക്തമായ തിരയിൽ വള്ളം മറിഞ്ഞു. നിലവിളി കേട്ടെത്തിയ മറ്റുവള്ളക്കാർ മനുവി​െൻറ ബന്ധു കറുകവെളി വിഥുൻ, കറുകവെളി ശ്യാം, ചങ്ങംമുത വിഷ്ണു എന്നിവരെ രക്ഷപ്പെടുത്തി. മനുവി​െൻറ അടുത്തുവരെ വള്ളക്കാർ എത്തിയെങ്കിലും അപ്പോഴേക്കും താഴ്ന്നുപോയി. ചേർത്തലയിൽനിന്ന് എത്തിയ പൊലീസും ഫയർഫോഴ്‌സും ജലഗതാഗത വകുപ്പി​െൻറ ആംബുലൻസ് ബോട്ടും രാത്രി വൈകിയും തിരച്ചിൽ തുടർന്നു. മത്സ്യത്തൊഴിലാളികളും തിരച്ചിൽ നടത്തുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.