കുടിവെള്ള ക്ഷാമം: പഞ്ചായത്ത് ഓഫിസ് ധർണ ഇന്ന്

ഉദയംപേരൂർ: പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടും പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കുമെതിരെ കേരള മഹിള സംഘത്തി​െൻറ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തും. രാവിലെ 10.30ന് ആരംഭിക്കുന്ന ധർണ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്യും. തീരദേശ പഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പഞ്ചായത്തിലേക്ക് ജലവിതരണം നടത്തുന്നതിൽ വാട്ടർ അതോറിറ്റിയിലെ ചില ഉദ്യോഗസ്ഥർ പക്ഷപാതം കാട്ടുകയാണ്. ആഴ്ചകളായി ലഭിക്കാത്ത വെള്ളം സമരം പ്രഖ്യാപിക്കുമ്പോൾ മാത്രം സുലഭമായി എത്തുന്നത് ഇതിന് ഉദാഹരണമാണെന്ന് മഹിളസംഘം മേഖല പ്രസിഡൻറ് അമ്പിളിയും സെക്രട്ടറി ജയഭാസ്കരനും പറഞ്ഞു. നന്മയുടെ തലോടൽ വാർഷികം മട്ടാഞ്ചേരി: സാന്ത്വനത്തിനും സംഗീതത്തിനുമായി സംസ്ഥാനാടിസ്ഥാനത്തിൽ രൂപവത്കരിച്ച നന്മയുടെ തലോടൽ എന്ന കൂട്ടായ്മയുടെ വാർഷികം മട്ടാഞ്ചേരി ടൗൺ ഹാളിൽ കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജബ്ബാർ ഉപ്പാസ് അധ്യക്ഷത വഹിച്ചു. 20 നിർധന രോഗികൾക്ക് ചികിത്സ സഹായ വിതരണം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവഹിച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെ വിവിധ രംഗങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എം. ഹാരിസ്, ഷൈനി മാത്യു, പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി, കൗൺസിലർമാരായ ബിന്ദു ലെവിൻ, സീനത്ത് റഷീദ്, ഷീബലാൽ, ജില്ല മുസ്ലിം ലീഗ് ട്രഷറർ എൻ.കെ. നാസർ, ഡോ. മൂസക്കുഞ്ഞി, തിരക്കഥാകൃത്ത് റഫീഖ് സീലാട്ട്, സംഗീത സംവിധായകൻ അസീസ് ബാവ, റഫീഖ് പനയപ്പിള്ളി, കെ.എസ്. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. തുടർന്ന് കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിച്ച ഗാനമേളയുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.