ആലപ്പുഴ: ലോക പത്രസ്വാതന്ത്ര്യദിനത്തിൽ മലപ്പുറം പ്രസ്ക്ലബിൽ കയറി പത്രപ്രവർത്തകരായ ഫുവാദ് സനീനിനെയും ഷഹബാസ് വെള്ളിലിനെയും മർദിച്ച സംഭവത്തിൽ സീനിയർ ജേണലിസ്റ്റ് യൂനിയൻ ജില്ല കമ്മിറ്റി അപലപിച്ചു. ആക്രമികളെ അറസ്റ്റ് ചെയ്ത നടപടിയെ സ്വാഗതം ചെയ്തു. പ്രസിഡൻറ് എസ്.എച്ച്. അൽഹാദി അധ്യക്ഷത വഹിച്ചു. മുടങ്ങിക്കിടന്ന പത്രപ്രവർത്തക പെൻഷൻ ലഭ്യമാക്കിയതിനും ബജറ്റിൽ പ്രഖ്യപിച്ച പെൻഷൻ വർധന നടപ്പാക്കുന്നതിന് ഇടപെടുകയും ചെയ്ത യൂനിയൻ നേതാക്കളായ എസ്.ആർ. ശക്തിധരൻ, ജനാർദനൻ നായർ എന്നിവരെ യോഗം അനുമോദിച്ചു. ജില്ല സെക്രട്ടറി എ. ഷൗക്കത്ത്, സംസ്ഥാന വൈസ് പ്രസിഡൻറ് ജോസഫ് പറത്തറ, സെക്രട്ടറി പി. ജയനാഥ്, കളർകോട് ഹരികുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.