മാന്നാർ ജലോത്സവം ആഗസ്​റ്റ്​ 22ന് ​ മുഖ്യാതിഥി ​െമാറീഷ്യസ് പ്രധാനമന്ത്രി

ആലപ്പുഴ: 54ാം മാന്നാർ ജലോത്സവം ആഗസ്റ്റ് 22ന് ഉച്ചക്ക് രണ്ടുമുതൽ കുര്യാത്ത് കടവിെല മഹാത്മാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. െമാറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നോഥി ജലമേളയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ജലമേളയുടെ നടത്തിപ്പിന് രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ മുഖ്യരക്ഷാധികാരികളായും മന്ത്രി മാത്യു ടി. തോമസ്, എം.പിമാരായ ആേൻറാ ആൻറണി, കൊടിക്കുന്നിൽ സുരേഷ്, മാന്നാർ അബ്ദുൽ ലത്തീഫ്, പ്രഫ. സതീഷ് കൊച്ചുപറമ്പിൽ എന്നിവർ രക്ഷാധികാരികളായും എൻ. ഷൈലജ് (ജന. കൺ), ടി.ജെ. ഷാജഹാൻ (ജന. സെക്ര), രവി തൈച്ചിറ, പി.കെ. മാധവൻ വൈദ്യർ, തോമസ് കെ. ഉപ്പുക്കേരി, അനിൽ എസ്. നായർ, എം.സി. വർഗീസ്, ചെറിയാൻ അത്തിക്കാത്തറ, ഐപ്പ് ചക്കിട്ട, പ്രസന്നൻ നായർ, അംപോറ്റി, ജോസ്മോൻ തുണ്ടിയിൽ, അശ്വിൻ തുടങ്ങിയവർ കൺവീനറുമായ കമ്മിറ്റി രൂപവത്കരിച്ചു. സ്റ്റേഡിയത്തി‍​െൻറ മൂന്നാംഘട്ട വികസനത്തിന് എം.പി ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചതായി ഭാരവാഹികൾ അറിയിച്ചു. സ​െൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ ആലപ്പുഴ: ഗീവർഗീസ് സഹദയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച പത്തനംതിട്ട സ​െൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ ഏഴ്, എട്ട് തീയതികളിൽ നടക്കും. എല്ലാദിവസവും രാവിലെ 7.30ന് മൂന്നിന്മേൽ കുർബാന, വൈകീട്ട് അഞ്ചിന് മധ്യസ്ഥ പ്രാർഥന, ആറിന് സന്ധ്യനമസ്കാരം എന്നിവ നടക്കും. ബസേലിയോസ് മാർത്തോമ ദ്വിതീയൻ കാതോലിക്ക ബാവ, മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാർക്ലീമ്മിസ്, ഡോ. മാത്യൂസ്മാർ തേവോദോസിയോസ് എന്നിവർ മുഖ്യകാർമികത്വം വഹിക്കും. എട്ടിന് നടക്കുന്ന തീർഥാടകസംഗമത്തിൽ കാർട്ടൂണിസ്റ്റ് യേശുദാസിന് ഓണർ ഓഫ് സ​െൻറ് ജോർജ് ബഹുമതി നൽകും. 11ന് തീർഥാടകസംഗമം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.