ഹരിപ്പാട്: ഗണിതപഠനം എളുപ്പവും രസകരവുമാക്കാൻ ഇനി സ്കൂളുകളിൽ ഗണിതലാബ് വരുന്നു. ഇതുസംബന്ധിച്ച് അധ്യാപകർക്ക് പഠനവും പരിശീലനവും അവധിക്കാല അധ്യാപകപരിശീലന ക്യാമ്പിൽ നൽകി. സംസ്ഥാനതലത്തിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി ഹരിപ്പാട് ഉപജില്ല ക്യാമ്പ് ഹരിപ്പാട് മലയാളം ഗവ. യു.പി സ്കൂളിലാണ്. ഗണിത വിഷയത്തോട് കുട്ടികളുടെ ഭയം മാറ്റുകയാണ് ലക്ഷ്യം. പുതിയ അധ്യയനവർഷം മുതൽ എല്ലാ സ്കൂളിലും ഒന്നാം ക്ലാസുമുതൽ ഗണിതലാബ് സജ്ജമാക്കുമെന്ന് സർവശിക്ഷ അഭിയാൻ ബ്ലോക്ക് ഒാഫിസർ സുധീർ ഖാൻ റാവുത്തറും എ.ഇ.ഒ കെ.വി. ഷാജിയും പറഞ്ഞു. വസ്തുക്കളെ സംഖ്യകൾ ഉപയോഗിച്ച് ചിന്തിപ്പിക്കാനും വ്യാഖ്യാനിപ്പിക്കാനും കുട്ടികളെ പരിശീലിപ്പിക്കുകയാണ് പുതിയ രീതി. പടം ഹരിപ്പാട് ഗവ. മലയാളം യു.പി.എസ് അവധിക്കാല ഗണിതപരിശീലന ക്യാമ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.