മുഖ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; എൽ.ഡി.എഫ് പരാതി നൽകി

ചെങ്ങന്നൂർ: ബി.ജെ.പി സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളയുടെ തെരഞ്ഞെടുപ്പുപ്രചാരണത്തി​െൻറ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെ നോട്ടീസിൽ വ്യക്തിഹത്യചെയ്തെന്ന് ആരോപിച്ച് എൽ.ഡി.എഫ് പരാതി നൽകി. ജില്ല കൺവീനർ ആർ. നാസറാണ് വരണാധികാരിക്ക് പരാതി നൽകിയത്. സംഭവത്തിൽ വിശദാന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. കാനവും പന്ന്യനും ചെങ്ങന്നൂരിൽ ചെങ്ങന്നൂർ: എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇൗ മാസം 18,19, 20 തീയതികളിലും ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ 21,22,23 തീയതികളിലും മണ്ഡലത്തിലെത്തും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ 10, 16, 22 തീയതികളിലും ദേശീയ സെക്രേട്ടറിയറ്റ് അംഗം ബിനോയ് വിശ്വം 13നും വിവിധ പരിപാടികളിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.