കൊച്ചി: മാനസികാരോഗ്യ സാക്ഷരത പ്രവർത്തനത്തിെൻറ ഭാഗമായി കേരളത്തിലെ ആറുകേന്ദ്രത്തിൽ സൗജന്യ പ്രായോഗിക മനഃശാസ്ത്ര പരിശീലനം നടത്തുമെന്ന് മനശ്രീ മിഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫോർച്യൂൺ സ്റ്റാർസ് 1000 എന്ന പേരിലാണ് കോഴ്സ് നടത്തുന്നത്. പരിപാടിയുടെ ഒന്നാംഘട്ടമായി എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലയിലെ 300 കുട്ടികളെയാണ് തെരഞ്ഞെടുക്കുന്നത്. സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് പഠനം നടത്തുന്നവർക്കാണ് പ്രവേശനം. പഠനേതര വിഷയങ്ങളിൽ മികവ് തെളിയിച്ചവർ ആയിരിക്കണം. കുട്ടികളുടെ രക്ഷാകർത്താക്കളാണ് അപേക്ഷിക്കേണ്ടത്. സ്കൂളിൽനിന്നുള്ള സർട്ടിഫിക്കറ്റും കുട്ടികളുടെ കഴിവുകൾ തെളിയിക്കുന്ന രേഖകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഇൗ മാസം 30ന് മുമ്പ് അപേക്ഷിക്കണം. വിലാസം: മനശ്രീ മിഷൻ, തൃപ്പൂണിത്തുറ-682301, എറണാകുളം. ഫോൺ: 0484 2774022, 9388310036. വാർത്തസമ്മേളനത്തിൽ മനശ്രീ മിഷൻ ചെയർമാൻ ഡോ. റഹീം ആപ്പാഞ്ചിറ, പ്രോഗ്രാം കോഒാഡിനേറ്റർ ജോസഫ് ദേവസ്യ, എം.എം. ശ്രീധരൻ, ഡോ. അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു. ചിരിയോഗ പ്രദര്‍ശനം സംഘടിപ്പിക്കുന്നു കൊച്ചി: ലോക ചിരിയോഗ ദിനത്തോട് അനുബന്ധിച്ച് കേരള ലാഫര്‍യോഗ ഡോട്ട്കോമിെൻറ ആഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ 10ന് എറണാകുളം ഗോള്‍ഡ് സൂക്ക് കണ്‍വെന്‍ഷന്‍ സെൻററില്‍ ചിരിയോഗപ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ലാഫര്‍ യോഗ പരിശീലകർ എസ്. വി. സുനില്‍ കുമാര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. തിങ്കൾ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ എട്ടുവരെ കലൂര്‍ ഇൻറര്‍നാഷനല്‍ സ്റ്റേഡിയത്തിലും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ എട്ടുവരെ ചങ്ങമ്പുഴ പാര്‍ക്കിലും ബുധനാഴ്ച ദിവസങ്ങളില്‍ 11.30ന് വളഞ്ഞമ്പലം സീനിയര്‍ സിറ്റിസണ്‍ ഫോറത്തിലും സൗജന്യ ചിരിയോഗ പരിശീലന പരിപാടി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.