പെേട്രാൾ–ഡീസൽ വിലവർധന: ഏകദിന ഉപവാസം നടത്തി

കൊച്ചി: കേരള സ്റ്റേറ്റ് ഓട്ടോറിക്ഷ ൈഡ്രവേഴ്സ് യൂനിയൻ (എ.ഐ.യു.ഡബ്ല്യു.സി.) ജില്ല പ്രസിഡൻറ് റഷീദ് താനത്തി​െൻറ നേതൃത്വത്തിൽ പെേട്രാൾ-ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് എറണാകുളം കച്ചേരിപ്പടിയിൽ ഗാന്ധിപ്രതിമക്ക് മുന്നിൽ ഉപവാസ സമരം നടത്തി. ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ ജനങ്ങളെ തീരാദുരിതത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നും അതുകണ്ടിട്ട് ഒരാശ്വാസ വാക്കുപോലും പറയാതെ കേരള സർക്കാറും ജനങ്ങളുടെ മേൽ അമിത നികുതി അടിച്ചേൽപിക്കുകയാണെന്നും ഹൈബി ഈഡൻ പറഞ്ഞു. എ.ഐ.യു.ഡബ്ല്യു.സി. ജില്ല പ്രസിഡൻറ് കെ.എക്സ്. സേവ്യർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, മുൻ എം.എൽ.എ ലൂഡി ലൂയിസ് നേതാക്കളായ കെ.കെ. ജിന്നാസ്, ഹെൻട്രി ഓസ്റ്റിൻ, ടി.വി പുരം രാജു, വി.ആർ. സുധീർ, ടി.സി. സണ്ണി, പി.എ. ജമാൽ, ആർ. സന്തോഷ്, സക്കീർ തമ്മനം, പി.വി.ജെ. റോമി, ഉണ്ണി വടുതല, റഷീദ് കൊടിയൻ, ഷാജി തേവര, മിനി മുഹമ്മദ്, നാസർ പള്ളുരുത്തി, നിഷാദ് വലിയവീട്ടിൽ, ജോൺ ഓടംതോട്, സി.കെ. മുഹമ്മദലി, പി.കെ. വിനോദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.