മേയറെ കൈയേറ്റം ചെയ്ത സി.പി.എം നടപടി അപലപനീയം -ടി.ജെ. വിനോദ് കൊച്ചി: മേയറെ കൈയേറ്റം ചെയ്ത സി.പി.എം നടപടി അപലപനീയമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്. 16.5 കോടി െചലവിൽ നഗരസഭ നിർമിച്ച റോ റോ വെസലിെൻറ നടത്തിപ്പിൽ സർക്കാർ ഏജൻസിയായ കെ.എസ്.ഐ.എൻ.സിക്ക് സംഭവിച്ച വീഴ്ചയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിെൻറ അഭ്യർഥന മാനിച്ചാണ് മേയർ സ്പെഷൽ കൗൺസിൽ വിളിച്ചുചേർത്തത്. റോ റോ നടത്തിപ്പിൽ പരിശീലനം നേടിയ തൊഴിലാളികളുടെ അഭാവം എട്ടിന് മുമ്പ് തീർക്കുമെന്ന സർക്കാർ ഏജൻസിയുടെ ഉറപ്പും സംഭവത്തെക്കുറിച്ച് ചീഫ് സെക്രട്ടറിതലത്തിലെ അന്വേഷണവും നടത്താമെന്ന് തീരുമാനിച്ചശേഷമാണ് പൊലീസിെൻറ സാന്നിധ്യത്തിൽ മേയറുടെ തലമുടിയിൽ കുത്തിപ്പിടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തത്. ഒപ്പം വനിത കൗൺസിലർമാരായ മാലിനി ബിജുവിനെയും ജോസ് മേരിെയയും ആക്രമിച്ചു. ഇത് സി.പി.എമ്മിെൻറ രാഷ്ട്രീയ സംസ്കാരത്തെയാണ് കാണിക്കുന്നത്. ആയുധത്തിെൻറയും കൈയൂക്കിെൻറയും രാഷ്ട്രീയവും അധികാരത്തിെൻറ അന്ധതയുമാണ് സി.പി.എമ്മിനെ നയിക്കുന്നതെന്നും ടി.ജെ. വിനോദ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.