ആർ.എസ്.എസിനെ മാത്രം സംരക്ഷിക്കുന്ന സർക്കാറാണ് പിണറായിയുടേത് -വെൽഫെയർ പാർട്ടി അമ്പലപ്പുഴ: കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ജീവസുരക്ഷയും സംരക്ഷണവും നൽകാതെ ആർ.എസ്.എസിനെ മാത്രം സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയെൻറ രണ്ടുവർഷത്തെ ഭരണം കാണിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് പറഞ്ഞു. ജനകീയസമരങ്ങളെ വേട്ടയാടുന്ന ഇടതുപക്ഷ സർക്കാറിനെതിരെ വെൽഫെയർ പാർട്ടി അമ്പലപ്പുഴ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് നാസർ ആറാട്ടുപുഴ, എഫ്.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് മോഹൻ സി. മാവേലിക്കര, ജില്ല ജനറൽ സെക്രട്ടറി മിനി വേണുഗോപാൽ, ജില്ല സെക്രട്ടറി സബിർ ഖാൻ, ആലപ്പുഴ മണ്ഡലം പ്രസിഡൻറ് ബഷീർ തുണ്ടിൽ, ഫ്രറ്റേണിറ്റി അമ്പലപ്പുഴ മണ്ഡലം കൺവീനർ മുഹമ്മദ് അമീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.