മൂവാറ്റുപുഴ ഹൈടെക് മോട്ടോര്‍ ഫിറ്റ്‌നസ് സെൻറര്‍ ജൂണില്‍ ^ജി. പദ്​മകുമാര്‍

മൂവാറ്റുപുഴ ഹൈടെക് മോട്ടോര്‍ ഫിറ്റ്‌നസ് സ​െൻറര്‍ ജൂണില്‍ -ജി. പദ്മകുമാര്‍ മൂവാറ്റുപുഴ: പെരുമ്പല്ലൂരില്‍ നിര്‍മാണം പൂര്‍ത്തിയായിവരുന്ന മൂവാറ്റുപുഴ ഹൈടെക് മോട്ടോര്‍ ഫിറ്റ്‌നസ് സ​െൻറര്‍ ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് കമീഷണര്‍ ജി. പദ്മകുമാര്‍ പറഞ്ഞു. ഹൈടെക് സ​െൻറര്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് കോടിയോളം മുടക്കി കമ്പ്യൂട്ടര്‍ നിയന്ത്രിത ഡ്രൈവിങ് ടെസ്റ്റ്, വെഹിക്കില്‍ ഫിറ്റ്നസ് സ​െൻറർ, ഡ്രൈവർ ടെസ്റ്റിങ് ട്രാക്ക് തുടങ്ങിയ സൗകര്യങ്ങളോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് നിർമാണമാരംഭിച്ച സ​െൻററി​െൻറ അവസാന മിനുക്കുപണി നടന്നുവരുകയാണ്. മെഷീനുകള്‍ സ്ഥാപിക്കുന്നതിന് കെല്‍ട്രോണിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ഇതിന് നടപടി പൂര്‍ത്തിയാക്കാത്തതിനാലാണ് പ്രവര്‍ത്തനം തുടങ്ങാൻ വൈകിയത്. ഇതി​െൻറ സാങ്കേതിക തടസ്സങ്ങള്‍ പരിശോധിക്കാനാണ് കമീഷണര്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് ടെസ്റ്റിങ് യാര്‍ഡും മെഷീനുകളും കമ്പ്യൂട്ടർ മുറികളും പരിശോധിച്ച് വിലയിരുത്തിയശേഷം മടങ്ങി. ജൂണ്‍ എട്ടിന് തിരുവനന്തപുരത്ത് കെല്‍ട്രോണുമായി ചര്‍ച്ച നടത്തി പരിഹാരം കാണുമെന്നും തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നും കമീഷണര്‍ പറഞ്ഞു. ഓഫിസര്‍ എ.കെ. ശശികുമാര്‍, കോണ്‍ഫിഡന്‍ഷ്യല്‍ ആർ.ടി.ഒ കെ.എം. ഷാജി, എം.വി.ഐ പി.എ. സമീര്‍, എന്‍.ആര്‍. രാജന്‍, എ.എം.വി.ഐ കെ.കെ. എല്‍ദോസ്, പ്രിന്‍സ് പീറ്റര്‍, പി.കെ. ബാബു എന്നിവരും സന്നിഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.