കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്തിലെ വിവിധ ഭവന പദ്ധതികളില്‍ ആനുകൂല്യം ലഭിച്ചതും വിവിധ കാരണങ്ങളാല്‍ പണിപൂര്‍ത്തീകരിച്ച് വാസയോഗ്യമാക്കാന്‍ കഴിയാതിരുന്നതുമായ 16 ഗുണഭോക്താക്കള്‍ക്ക് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിെൻറ ഭാഗമായി തുക അനുവദിച്ചു. ആദ്യഗഡുവായ 25,000 രൂപ വീതമുള്ള ചെക്കുകളുടെ വിതരേണാദ്ഘാടനം അനൂപ് ജേക്കബ് എം.എല്‍.എ നിർവഹിച്ചു. യോഗത്തില്‍ ഇലഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ജോയ്സ് മാമ്പിള്ളി അധ്യക്ഷത വഹിച്ചു. ലീല സുഖവാസിെൻറ നിരന്തര പരിശ്രമത്തിെൻറ ഫലമായാണ് ഇലഞ്ഞി പഞ്ചായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിച്ചതെന്നും ഭവന പൂര്‍ത്തീകരണത്തിനുശേഷം അവസാന ഗഡു അനുവദിക്കാമെന്നും ഈ മേഖലയില്‍നിന്ന് കൂടുതല്‍ കുടുംബങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്നും ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബ പറഞ്ഞു. റെജി ജോര്‍ജ്, ലീല സുഖവാസ്, റിയ മനോജ്, ഷിബു, ഷാജി വെള്ളപ്ലാക്കന്‍, സി.എ. ജോര്‍ജ്കുട്ടി , അന്നമ്മ ആന്‍ഡ്രൂസ്, പി.എ. ദേവസ്യ പാറക്കണ്ടത്തില്‍, എ.ആര്‍. രതീഷ്, ഷേര്‍ളി തെറ്റാലില്‍, സി.ഡി.എസ് ചെയര്‍പേഴ്സൻ എല്‍സി ടോമി, കെ. അനിമോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.