മട്ടാഞ്ചേരി(കൊച്ചി): കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) മഹാരാഷ്ട്രയിലെ മത്സ്യമേഖല വികസനത്തിന് സാങ്കേതിക സഹായം നൽകും. ഇതുസംബന്ധിച്ച് മഹാരാഷ്ട്ര ധനകാര്യ സഹമന്ത്രി ദീപക് കേസർക്കാർ സിഫ്റ്റിലെ ശാസ്ത്രജ്ഞരുമായി ചർച്ച നടത്തി. സിന്ധുദുർഗ് ജില്ലയിൽ മാതൃക മത്സ്യബന്ധന ഗ്രാമം സ്ഥാപിക്കാൻ സിഫ്റ്റിെൻറ സഹായം മന്ത്രി അഭ്യർഥിച്ചു. ആഴക്കടൽ മീൻപിടിത്തത്തിന് അനുയോജ്യമായ നൗകകളുടെ രൂപകൽപന സിഫ്റ്റ് തയാറാക്കി നൽകും. സംരംഭക വികസനം പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച പൈലറ്റ് പ്രോസസിങ് പ്ലാൻറും ബിസിനസ് ഇൻക്യുബേഷൻ സെൻററും മന്ത്രി സന്ദർശിച്ചു. മത്സ്യസംസ്കരണ രംഗത്തും സിഫ്റ്റ് സാങ്കേതിക സഹകരണം നൽകുമെന്ന് ഡയറക്ടർ ഡോ. സി.എൻ. രവിശങ്കർ അറിയിച്ചു. വൃത്തിയോടെ മീൻ ഉണക്കാനുള്ള സിഫ്റ്റിെൻറ സൗരോർജ ഡ്രയറുകൾ പത്തെണ്ണം ഉടനെ കൈമാറുമെന്നും ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.