ഇന്ന്​ കലക്​ടറുടെ യാത്ര സൈക്കിളിലും മെട്രോയിലും ബസിലും

കൊച്ചി: കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല വെള്ളിയാഴ്ച ഒാഫിസിലേക്ക് പോകുന്നത് പതിവുപോലെ കാറിലായിരിക്കില്ല. ആദ്യം സൈക്കിളിൽ. പിന്നീട് മെട്രോ ട്രെയിനിൽ. തുടർന്ന് ബസിൽ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെ.എം.ആർ.എൽ) സ​െൻറർ ഫോർ പബ്ലിക് പോളിസി റിസർച്ചും (സി.പി.പി.ആർ) സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് പൊതുഗതാഗത ദിനാചരണത്തി​െൻറ ഭാഗമായാണിത്. സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കുകയും നഗരത്തിലെ വിവിധ സംവിധാനങ്ങളെക്കുറിച്ച് യാത്രക്കാരെ ബോധവത്കരിക്കുകയുമാണ് ലക്ഷ്യം. ഒരു വർഷം നീളുന്ന കാമ്പയിനാണിത്. കലക്ടർ രാവിലെ ഒമ്പതിന് വീട്ടിൽനിന്ന് സൈക്കിളിൽ മഹാരാജാസ് മെട്രോ സ്റ്റേഷനിലെത്തും. അവിടെ നിന്ന് കലൂർ സ്റ്റേഷൻ വരെ മെട്രോയിൽ സഞ്ചരിക്കും. ഇവിടെ നിന്ന് ബസിലാകും കലക്ടർ കലക്ടറേറ്റിലേക്ക് പോവുക. ദിനാചരണത്തി​െൻറ ഭാഗമായി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെ ആലുവ ബസ് ടെർമിനലിൽ കൊച്ചി ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ആസ്റ്റർ മെഡ്സിറ്റിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ക്യാമ്പ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇരുനൂറോളം ബസ് ജീവനക്കാർ ക്യാമ്പിൽ പെങ്കടുക്കും. മെട്രോയിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്തയാൾക്ക് കെ.എം.ആർ.എൽ ഏർപ്പെടുത്തിയ ശ്രേഷ്ഠസഞ്ചാരി പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും. വൈകീട്ട് അഞ്ചിന് കേരള വ്യാപാരി വ്യവസായി സമിതിയുമായി ചേർന്ന് മേനക ബസ് സ്റ്റോപ്പിൽ സംഘടിപ്പിക്കുന്ന സമാപന ചടങ്ങിൽ കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് വിശിഷ്ടാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.