ആലപ്പുഴ: കടൽക്ഷോഭം തടയാൻ കയർബാഗിൽ മണ്ണുനിറച്ചു തുടങ്ങിയ പുതിയ പദ്ധതി അശാസ്ത്രീയവും അഴിമതി മുന്നിൽക്കണ്ടുള്ളതുമാണെന്ന് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറ് ജി. വിനോദ് കുമാർ. സർക്കാറും ധനമന്ത്രിയും കയർബാഗിൽ മണ്ണുനിറച്ച് തീരദേശവാസികളുടെ കണ്ണിൽ മണ്ണിട്ട് തട്ടിപ്പ് നടത്തുകയാണ്. മത്സ്യത്തൊഴിലാളികളുടെ വീടിനു മുന്നിൽ കടൽഭിത്തി കെട്ടാതെ ആൾപാർപ്പില്ലാത്ത പാർട്ടി നേതാവ് വാങ്ങിയ സ്ഥലത്തിന് മുന്നിൽ കടൽഭിത്തി കെട്ടി ആഴിമതി നടത്തുകയാണ് സർക്കാറെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി ജി. മോഹനൻ, പാതിരപ്പള്ളി ഏരിയ പ്രസിഡൻറ് മുരളീധരൻ, ജില്ല കമ്മിറ്റി അംഗം സി.പി. മോഹനൻ, ഉമേഷ് സേനാനി എന്നിവർ സംബന്ധിച്ചു. ഇന്ധന വില വർധനക്കെതിരെ സി.പി.എം പ്രതിഷേധ സംഗമം ആലപ്പുഴ: പെേട്രാൾ, ഡീസൽ വില വർധനക്കെതിരെ സി.പി.എം ജില്ല കമ്മിറ്റി വെള്ളിയാഴ്ച പ്രതിഷേധ സംഗമം സംഘടിപ്പിക്കും. വൈകീട്ട് നാലിന് ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം സംഗമം ജില്ല ആക്ടിങ് സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്യും. ഡി. ലക്ഷ്മണൻ അധ്യക്ഷത വഹിക്കും. കാലഘട്ടത്തിലെ വിലയേക്കാൾ കൂടുതലാണ് ഇപ്പോൾ പെേട്രാളിനും ഡീസലിനുമുള്ളെതന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.